ഐശ്വര്യ വീണ്ടും ഹോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്നു

By Staff

ഇന്ത്യന്‍ സുന്ദരി ഐശ്വര്യ വീണ്ടും ഹോളിവുഡ്‌ സിനിമയില്‍ അഭിനയിക്കുന്നു. പ്രശസ്‌ത ഫ്രഞ്ച്‌ സിനിമ കയോസിന്റെ ഹോളിവുഡ്‌ പുനരാവിഷ്‌കാരത്തിലാണ്‌ ഐശ്വര്യ അഭിനയിക്കുന്നത്‌.

കോളിന്‍ സെറ്യൂ സംവിധാനം ചെയ്‌ത കയോസ്‌ 2001ലാണ്‌ പുറത്തിറങ്ങിയത്‌. രണ്ടുതവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ നടി മെറിള്‍ സ്‌ട്രീപ്‌ ഐശ്വര്യയ്‌ക്കൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ഒരു ഇടത്തരം കുടുംബത്തിലേയ്‌ക്ക്‌ ഒരു ലൈംഗികത്തൊഴിലാളിയായ സ്‌ത്രീ കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളും ലൈംഗികത്തൊഴിലാളിയായ സ്‌ത്രീ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളുമാണ്‌ കയോസിന്റെ പ്രമേയം. ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ്‌ ഐശ്വര്യ അഭിനയിക്കുന്നത്‌.

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഐശ്വര്യയും മെറിള്‍ സ്‌ട്രീപും കരാറില്‍ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ്‌ സൂചന.

ഇതിനിടെ ഐശ്വര്യ അഭിനയിക്കുന്ന മറ്റൊരു ഹോളിവുഡ്‌ ചിത്രമായ സിംഗുലാരിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. റോളണ്ട്‌ യോഫെയാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ബ്രണ്ടന്‍ ഫ്രെയ്‌സറാണ്‌ ഈ ചിത്രത്തില്‍ ഐശ്വര്യയ്‌ക്കൊപ്പം അഭിനയിക്കന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X