കിംഗ്‌ ഖാന്‌ സ്റ്റൈല്‍ മന്നനെ പേടി!!

By Super

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം കുചേലന്‍ ആഗസ്റ്റ്‌ 15ന്‌ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുകയാണ്‌. ചിത്രത്തിന്റെ തമിഴ്‌ പതിപ്പിനൊപ്പം ഹിന്ദിയില്‍ ഡബ്ബുചെയ്‌ത ചിത്രവും ഇതേദിവസം തന്നെയാണ്‌ പുറത്തിറങ്ങുന്നത്‌.

രജനിയുടെ മുന്‍ ചിത്രമായ ശിവാജി ഉത്തരേന്ത്യയില്‍പ്പോലും വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ്‌ കുചേലന്റെ നിര്‍മ്മാതാക്കള്‍ ഹിന്ദിയിലും ചിത്രം മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌. എന്നാല്‍ ഈ വാര്‍ത്ത പുറത്തുവന്നതോടെ ബോളിവുഡിലെ സാക്ഷാല്‍ കിം ഖാന്‌ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്‌ കേള്‍ക്കുന്നത്‌.

മലയാളത്തില്‍ ശ്രീനിവാസന്‍ ചിത്രമായ കഥപറയുമ്പോഴാണ്‌ തമിഴില്‍ കുചേലനായത്‌. ഇതേ ചിത്രം തന്നെ ബില്ലു ബാര്‍ബര്‍ എന്നപേരില്‍ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലും എടുക്കുന്നുണ്ട്‌. ഇതില്‍ ഷാരൂഖാണ്‌ നായകനാകുന്നത്‌. ഒരേ കഥാതന്തുവുമായി ഹിന്ദിയിലും എത്തുന്ന കുചേലന്‍ തന്റെ ബില്ലു ബാര്‍ബറിന്‌ തിരിച്ചടിയാകുമോയെന്നാണ്‌ ഷാരൂഖിന്റെ ഭയം.

കുചേലന്‍ ഹിന്ദിയില്‍ കണ്ടുകഴിഞ്ഞാല്‍പ്പിന്നെ ബില്ലുബാര്‍ബര്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ കയറുമോയെന്നാണ്‌ ഷാരൂഖ്‌ ചിന്തിക്കുന്നത്‌. ബില്ലു ബാര്‍ബര്‍ ദീപാവലിച്ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കാനാണ്‌ അണിയറക്കാര്‍ ശ്രമിക്കുന്നത്‌. ഇതിന്‌ മുമ്പേ കുചേലന്റെ ഹിന്ദിപ്പതിപ്പ്‌ പ്രദര്‍ശനത്തിന്‌ എത്തുന്നത്‌ തടയാനായി രജനിയുമായുള്ള നല്ല ബന്ധം ഷാരൂഖ്‌ ഉപയോഗപ്പെടുത്തിയെന്നാണ്‌ അറിയുന്നത്‌.

ദീപാവലിയ്‌ക്ക്‌ ബില്ലു ബാര്‍ബര്‍ എത്തുന്നതുവരെ കുചേലന്റെ ഹിന്ദി പതിപ്പിന്റെ റിലീസിംഗ്‌ നീട്ടിവയ്‌ക്കണമെന്ന്‌ ഷാരൂഖ്‌ രജനിയോട്‌ അഭ്യര്‍ത്ഥിയ്‌ക്കുകയും ഖാന്റെ അഭ്യര്‍ത്ഥന രജനി കണക്കിലെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. ഇതുപ്രകാരം കുചേലന്റെ ഹിന്ദിപ്പതിപ്പ്‌ ദീപാപാവലിയോടനുബന്ധിച്ച്‌ മാത്രമേ പ്രദര്‍ശനത്തിനെത്തുകയുള്ളു.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X