കത്രീനയില്‍ കണ്ണുവച്ച്‌ ക്രിക്കറ്റ്‌ താരങ്ങള്‍

By Super

ബോളിവുഡ്‌ താരം കത്രിന കെയ്‌ഫ്‌ സുന്ദരിയാണെന്നതില്‍ തര്‍ക്കമില്ല . അതുകൊണ്ട്‌ തന്നെ കത്രീനയ്‌ക്ക്‌ ആരാധകര്‍ ഏറെയാണ്‌. ഇപ്പോള്‍ ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല ക്രിക്കറ്റ്‌ താരങ്ങള്‍ക്കിടയിലും കത്രീനയോടുള്ള ഭ്രമം വര്‍ധിച്ചുവരുകയാണ്‌.

ഐപിഎല്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ തുടങ്ങിയതോടെയാണ്‌ കത്രീനയുടെ സൗന്ദര്യം ക്രിക്കറ്റ്‌ താരങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാകാന്‍ തുടങ്ങിയത്‌. മിക്ക താരങ്ങള്‍ക്കും സ്റ്റേഡിയത്തിലിരിക്കുന്ന കത്രീനയെ കണ്ടാല്‍പ്പിന്നെ കണ്ണെടുക്കാന്‍ തോന്നുന്നില്ലത്രേ. ഇഷാന്ത്‌ ശര്‍മ്മ മുതല്‍ സാക്ഷാല്‍ ആദം ഗില്‍ക്രിസ്‌റ്റ്‌ വരെ കത്രീനയുടെ സൗന്ദര്യത്തില്‍ മതിമറന്നിരിക്കുകയാണ്‌.

ഐപിഎല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റ ബ്രാന്റ്‌ അംബാസിഡറായിരുന്ന കത്രീന കെയ്‌ഫ്‌ സ്റ്റേഡിയത്തില്‍ നിറഞ്ഞ സാന്നിധ്യമായി കളിക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു. ആദ്യമായി കത്രീനയുടെ സൗന്ദര്യത്തെ പരസ്യമായി പുകഴ്‌ത്തുകയും താന്‍ കത്രീനയുടെ ആരാധകനായി മാറിയെന്ന്‌ വെളിപ്പെടുത്തുകയും ചെയ്‌തത്‌ ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത്‌ ശര്‍മ്മയായിരുന്നു.

തുടര്‍ന്ന്‌ കത്രീനയോടുള്ള ഇഷ്ടവുമായി ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്‌റ്റും രംഗത്തുവന്നു. ക്രിക്കറ്റ് കളിക്കാതെയും ക്രിക്കറ്റ് കാണാതെയുമിരിക്കുന്ന സമയത്ത് ബോളിവുഡ് താരങ്ങളെ, പ്രത്യേകിച്ചും കാണുകയാണത്രേ ഗില്‍ ക്രിസ്റ്റിന്‍റെ പരിപാടി.

ഞാനിതേവരെ കത്രീനയുടെ ഒറ്റച്ചിത്രം പോലും കണ്ടിട്ടില്ല. പക്ഷേ ഞാന്‍ കത്രീനയെ ഇഷ്ടപ്പെടുന്നു. വളരെ ക്യൂട്ട്‌ ആണ്‌ കത്രീന, അവര്‍ക്ക്‌ തീര്‍ത്തും വ്യത്യസ്‌തമായ ഒരു സൗന്ദര്യമുണ്ട്‌- കത്രീനയെക്കുറിച്ച്‌ പറയുമ്പോള്‍ ആദത്തിന്‌ നൂറുനാവ്‌.

ഇങ്ങനെ കളിക്കളത്തിലുള്ളവരും സിനിമാപ്രേമികളും കത്രീനയെ ഒരു പോലെ കണ്ണുവയ്‌ക്കുന്നത്‌ സല്‍മാനെ അസ്വസ്ഥനാക്കുന്നില്ലേയെന്നാണ്‌ ബോളിവുഡിന്റെ ചോദ്യം. അസ്വസ്ഥനാക്കുന്നുണ്ടെങ്കില്‍ കത്രീനയുടെ മുഖത്ത്‌ അടുത്ത അടിവീഴാന്‍ സമയമധികമെടുക്കില്ലെന്നും ഗോസിപ്പുകാര്‍ പറയുന്നു.

Read more about: cricket ipl katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X