പ്രതിഫലത്തില്‍ ദീപിക ഐശ്വര്യയെക്കാള്‍ മുന്നില്‍

By Staff

അഭിനയിച്ച ചിത്രത്തേക്കാളേറെ ബോളിവുഡിന്റെ പുതിയ താരം ദീപിക പദുകോണിന്‌ പ്രശസ്‌തിനേടിക്കൊടുത്തത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ പേരുമായിച്ചേര്‍ത്തുവന്ന ഗോസിപ്പുകളാണ്‌.

ധോണിയുടെയും യുവരാജിന്റെയും പേരു ചേര്‍ത്ത്‌ ഒട്ടേറെക്കഥകള്‍ ദീപികയെ കേന്ദ്രമാക്കി പുറത്തുവന്നു. അവസാനം യുവരാജിനെ ദീപിക വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ ഗോസിപ്പുകാര്‍ താല്‍കാലിക വിരാമമിട്ടു.

ഇപ്പോള്‍ പുതിയ വാര്‍ത്തകളിലാണ്‌ ദീപിക നായികയാവുന്നത്‌. മുന്‍ ലോകസുന്ദരിയും ബച്ചന്‍ കുടുംബത്തിലെ മരുമകളുമായ ഐശ്വര്യയെക്കാളും പ്രതിഫലമാണ്‌ ദീപിക കൈപ്പറ്റുന്നതെന്നാണ്‌ ബോളിവുഡിലെ ഇപ്പോഴത്തെ അടക്കം പറച്ചിലുകള്‍.

ഓം ശാന്തി ഓമിന്റെ വിജയമാണത്രേ ഭീമമായ തുക പ്രതിഫലമായി ചോദിക്കാന്‍ ദീപികയെ പ്രേരിപ്പിക്കുന്നത്‌. മാത്രമല്ല രജനികാന്ത്‌ നായകനാകുന്ന വിവിധഭാഷകളില്‍ ചിത്രീകിരിക്കുന്ന റോബോട്ട്‌ എന്ന ചിത്രത്തിലേയ്‌ക്ക്‌ സംവിധായകന്‍ ശങ്കര്‍ ദീപികയെ നായികയായി തീരുമാനിച്ചുവെന്നുള്ള വാര്‍ത്തകളും ഈ താരത്തിന്റെ മൂല്യമുയരാന്‍ കാരണമായിട്ടുണ്ട്‌.

എന്നാല്‍ റോബോട്ടില്‍ അഭിനയിക്കാന്‍ ദീപിക വന്‍ തുക ചോദിച്ചതിനെത്തുടര്‍ന്ന്‌ ശങ്കര്‍ ഐശ്വര്യയെ സമീപിച്ചുവെന്നും നായികയായി ഐശ്വര്യയെത്തന്നെ നിശ്ചയിച്ചുവെന്നും സൂചനകളുണ്ട്‌.

അഭിനയിച്ച ആദ്യ ചിത്രം വന്‍ വിജയമായെന്നതുകൊണ്ടുമാത്രം ദീപിക പ്രതിഫലത്തുക ഉയര്‍ത്തിയത്‌ ബോളിവുഡിനും അത്ര രസിച്ചിട്ടില്ലെന്നാണ്‌ സൂചന. ഇക്കണക്കിന്‌ പോയാല്‍ രജനിയുടെ നായികാപദവികൂടി അലങ്കരിച്ചാല്‍ ദീപികയെ തൊട്ടാല്‍പ്പൊള്ളുമല്ലോയെന്നാണ്‌ ബോളിവുഡ്‌ ചോദിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍








Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X