»   » തിരക്ക് വിനായായി; രജനിയ്‌ക്കൊപ്പം ദീപികയില്ല

തിരക്ക് വിനായായി; രജനിയ്‌ക്കൊപ്പം ദീപികയില്ല

Posted By:
Subscribe to Filmibeat Malayalam
Deepika padukone
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ റാണയില്‍ അഭിനയിക്കാനുള്ള ക്ഷണം ബോളിവുഡ് താരം ദീപിക പദുകോണ്‍ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്.

ബോളിവുഡ് ചിത്രങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് മാറ്റിവയ്ക്കാന്‍ കഴിയാത്തത്രയും തിരക്കിലായതുകൊണ്ടാണത്രേ ദീപിക ഈ റോള്‍ നിരസിച്ചത്.

ഇതിന് മുമ്പ് പലവട്ടം രജനീകാന്തിനൊപ്പം അഭിനയിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞ ദീപികയ്ക്ക് ആ ഭാഗ്യം കൈവന്നപ്പോള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്ത് ഒരു നായിക നടിയ്ക്ക് നല്ല കരിയര്‍ കിട്ടാന്‍ വേണ്ടി അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്ന കാര്യമാണ് രജനിയുടെ നായികയായിരുന്നുവെന്ന വിശേഷണം.

ഇതുവരെ തെന്നിന്ത്യയില്‍ സാന്നിധ്യമറിയിച്ചിട്ടില്ലാത്ത ദീപികയ്ക്ക് വലിയൊരു അവസരമാണ് ബോളിവുഡിലെ തിരക്കുകാരണം നഷ്ടമായിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഡേറ്റുകള്‍ മാറ്റി രജനിച്ചിത്രത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്താന്‍ താരം പാടുപെട്ട് ശ്രമിച്ചെങ്കിലും വിഫലമായെന്നാണ് റിപ്പോര്‍ട്ട്.

English summary
Deepika padukone is following a very tight schedule and is busy with her upcoming films. Looks like this busy bee will miss the life time chance to share screen space with the 'Robot' Rajnikanth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam