»   » ജോണ്‍ എബ്രഹാം ചിത്രത്തില്‍ ധോണി

ജോണ്‍ എബ്രഹാം ചിത്രത്തില്‍ ധോണി

Posted By:
Subscribe to Filmibeat Malayalam
Dhoni-John
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ബോളിവുഡിലും ഇന്നിങ്‌സിനൊരുങ്ങുന്നു. ജോണ്‍ എബ്രഹാമിനെ നായകനാക്കി ഡേവിഡ് ധവാന്‍ ഒരുക്കുന്ന ഹൂക്ക് യാ ക്രൂക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെസ്റ്റ് ഇന്‍ഡീസുമായി ഏകദിന പരമ്പരയില്‍ പങ്കെടുക്കാതെ വിശ്രമിയ്ക്കുന്ന ധോണി ഡേവിഡ് ധവാന് 15 ദിവസത്തെ കാള്‍ഷീറ്റ് അനുവദിയ്ക്കുമെന്നാണ് അറിയുന്നത്. ധോണിയെ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അഭിനയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിയ്ക്കുന്നത് ജോണ്‍ ആണെന്നും സംസാരമുണ്ട്.

വാര്‍ത്ത സ്ഥിരീകരിച്ച സംവിധായകന്‍ ചിത്രത്തിലെ നായകനായ ജോണ്‍ ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഏറെ നാള്‍ നീണ്ടു പോയ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകള്‍ ഒഴികെയുള്ളതെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലണ് ഹൂക്ക് യാ ക്രൂക്ക് ഒരുങ്ങുന്നത്.

ഫുട്‌ബോള്‍ ഇതിഹാസം പെലെ അഭിനയിച്ച ഹോളിവുഡ് ചിത്രംഎസ്‌ക്കേപ്പ് ടു വിക്ടറിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ജെനീലിയ, ഉദയ് ചോപ്ര തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

English summary
Indian cricket captain, Mahendra Singh Dhoni is all set to make his Bollywood debut. Well, the cricketer will be seen in John Abraham's much-delayed project Hook Ya Crook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam