»   » ഗൗരിയില്ലാതെ ഒരു ദിനം പോലും വയ്യ: ഷാരൂഖ്

ഗൗരിയില്ലാതെ ഒരു ദിനം പോലും വയ്യ: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Sharukh
ബോളിവുഡില്‍ വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ അസ്വാരസ്യങ്ങളില്ലാത്ത കുടുംബജീവിതം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവരില്‍ ഒരാളാണ് ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്‍.

പലപ്പോഴും തന്റെ വളര്‍ച്ചയില്‍ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. വീണ്ടും ഷാരൂഖ് ഇക്കാര്യം പറയുന്നു. ഭാര്യ ഗൗരിയില്ലാതെ ഒരു ദിവസം തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നാണ് ഷാരൂഖ് പറയുന്നത്.

ദൈവം ശരിയ്ക്കും എന്നോട് കരുണ കാണിച്ചിട്ടുണ്ട്. എന്റെ കുടുംബം എന്റെ സിനിമാ ജീവിതത്തിന് വേണ്ടി പലതും സഹിക്കുന്നുണ്ട്. പലതും അവര്‍ വേണ്ടെന്നുവെയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ഇടവേള കിട്ടിയാല്‍ വീട്ടില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിക്കാറുള്ളത്- താരം പറയുന്നു.

വിജയം ജീവിതത്തില്‍ പ്രധാനമാണ്, അത് കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ കഴിയുകയെന്നത് അതിലും വലിയ ഒരു അനുഗ്രഹമാണ്. അവര്‍ക്കുവേണ്ടിയാണ് നമ്മള്‍ ജോലിചെയ്യുന്നത്.

എന്റെ കുടുംബത്തിന്റെ കരുത്ത് ഗൗരിയാണ്. അവള്‍ നല്ല അമ്മയാണ്, അവളാണ് എന്റെ വിജയത്തിന് പിന്നില്‍. അവളുടെ സ്പര്‍ശനമേല്‍ക്കാത്ത ഒന്നും എന്റെ ജീവിതത്തിലില്ല-ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് വീണ്ടും വീണ്ടും പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam