കരീനയും ഇമ്രാനും സെക്‌സില്‍ കുടുങ്ങി

കരണ്‍ ജോഹറും യു ടിവിയും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ സെക്‌സ് എന്ന വാക്ക് ഉപയോഗിച്ചെന്നു കാണിച്ച് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചിരിയ്ക്കുന്നത്.
നവാഗതനായ ശകുന്‍ ബത്രയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീനയും ഇമ്രാനും തമ്മില്‍ സെക്‌സിനെപ്പറ്റി സംസാരിയ്ക്കുന്ന ഒരു രംഗമുണ്ട്. ഇതാണ് സെന്‍സര്‍ ബോര്‍ഡിനെ വിറളിപ്പിടിപ്പിച്ചതെന്ന് മുംബൈ ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാലത്തായി ബോളിവുഡ് സിനിമകളില്‍ പരിധിവിട്ടുള്ള ഡയലോഗുകള്‍ ഏറിയിരുന്നെങ്കിലും അതിനെല്ലാം സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു.
ഏക് മെയ്ന്‍ ഓര്‍ ഏക് തുവിന്റെ ട്രെയിലര്‍ സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടെന്ന് കരണ്‍ ജോഹര്‍ തന്നെ പറഞ്ഞുകഴിഞ്ഞു. സെക്‌സ് എന്ന വാക്ക് തന്നെയാണ് കുഴപ്പമുണ്ടാക്കിയിരിക്കുന്നതെന്നും ജോഹര്‍ പറയുന്നു.
ഇപ്പോള്‍ ഡേര്‍ട്ടി പിക്ചറിനൊപ്പമാണ് ഏക് മെയിന്‍ ഏക് തുവിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. വിവാദങ്ങള്‍ ഒഴിവാക്കി ചിത്രത്തിന് പുതിയൊരു ട്രെയിലര്‍ പുറത്തിറക്കാനാണ് കരണിന്റെ തീരുമാനം.


Click it and Unblock the Notifications