»   » കരീന-സെയ്ഫ് വിവാഹം ഉടനില്ല?

കരീന-സെയ്ഫ് വിവാഹം ഉടനില്ല?

Posted By:
Subscribe to Filmibeat Malayalam
Kareena-Saif Ali Khan
ബോളിവുഡ് കാത്തിരുന്ന കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ വിവാഹം ഉടനുണ്ടാകില്ലെന്ന് സൂചന. ഫെബ്രുവരി പകുതിയോടെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം സെയ്ഫിന്റെ അച്ഛനായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മരണത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. അച്ഛന്റെ മരണത്തോടെ ഒരു വര്‍ഷത്തേയ്ക്ക്് യാതൊരു തരത്തിലുള്ള ആഘോഷങ്ങളും കുടുംബത്തില്‍ വേണ്ടെന്ന് വച്ചിരിക്കുകയാണത്രേ സെയ്ഫ്.

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരു വീട്ടുകാരും തുടങ്ങിയിരുന്നു. കരീന തന്റെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യാന്‍ പ്രശസ്ത ഡിസൈനര്‍ റിതു കുമാറിനെ ഏല്‍പ്പിച്ചിരുന്നു. കരീനയ്ക്ക സമ്മാനിയ്ക്കാന്‍ ബാന്ദ്രയിലെ ഒരു ജ്വലറിയില്‍ നിന്ന് സെയ്ഫ് വജ്രാഭരണങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് വിവാഹം 2012ലേയ്ക്ക് മാറ്റിവയ്ക്കാന്‍ സെയ്ഫ് തീരുമാനിയ്ക്കുകയായിരുന്നു. ബോപ്പാലിലുള്ള പട്ടൗഡിയുടെ കൊട്ടാരത്തിലാവും വിവാഹം നടക്കുക.

English summary
The royal wedding of Saif Ali Khan and Kareena Kapoor which was scheduled to take place in mid-February 2012 has now been put on hold. After the demise of Saif's father, Mansoor Ali Khan Pataudi, there will be no celebration in the family for a year, according to India Today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam