കരീന-സെയ്‌ഫ്‌ വിവാഹം അഞ്ചുവര്‍ഷം കഴിഞ്ഞ്‌
കരീനയും സെയ്ഫും പ്രണയം തുടങ്ങിയ കാലം മുതല് തന്നെ ഇരുവരും വിവാഹം കഴിച്ചെന്നും ഉടന് വിവാഹം നടക്കുമെന്നുമുള്ള വാര്ത്ത കേള്ക്കാന് തുടങ്ങിയതാണ്. എന്നാല് ഒട്ടേറെ തരത്തില് വാര്ത്തകള് പരന്നെങ്കിലും എന്ന് വിവാഹിതരാകുമെന്ന കാര്യത്തില് ഇരുവരും ഒന്നും പറഞ്ഞിരുന്നില്ല.
എന്നാല് കരീന അവസാനം ആ സസ്പെന്സ് പൊളിച്ചു. വിവാഹം അഞ്ചു വര്ഷം കഴിഞ്ഞ് മാത്രമേ കാണുകയുള്ളുവെന്നാണ് കരീന പറയുന്നത്. വരന് സെയ്ഫ് അലി ഖാന് തന്നെയായിരിക്കുമെന്നും കരീന ഉറപ്പ് പറഞ്ഞു.
ഒരു ടിവി ചാനല് പരിപാടിയ്ക്കിടെയാണ് കരീന വിവാഹത്തെക്കുറിച്ച് മനസ്സുതുറന്നത്. ഭാവിയില് എനിക്ക് കുടുംബം, സിനിമ ഇതില് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടിവരും. അപ്പോള് കുടുംബജീവിതമായിരിക്കും ഞാന് തിരഞ്ഞെടുക്കുക. തഷന് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തളിരിട്ട സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്ന്നതെന്നും കരീന തുറന്നുപറഞ്ഞു.
പ്രണയം താനേ ഉണ്ടാകുന്നതല്ല. ഒരാളുടെ ബോധപൂര്വ്വമായ പ്രയത്നം അതിന് പിന്നിലുണ്ടാകും. സെയ്ഫ് ടാലന്റുള്ള ഒരു നടനാണ്. അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള കുറ്റമുള്ളതായി തോന്നിയിട്ടില്ല- താരം പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്
കരീന
കരീന കപൂര് ചിത്രങ്ങള്


Click it and Unblock the Notifications