അനാര്‍ക്കലിയായി മല്ലിക ഷെരാവത്ത്
ബോളിവുഡ് ഗ്ലാമര്‍ റാണി മല്ലികാ ഷെരാവത്ത് പുതിയ വേഷപ്പകര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു. സലിം രാജകുമാരന്‍റെ പ്രണയിനിയായ അനാര്‍ക്കലിയുടെ വേഷത്തിലാണ് മല്ലികയിനി തിളങ്ങാന്‍ പോകുന്നത്.
പുതിയ വേഷം കിട്ടിയതോടെ മല്ലിക ആകെ മാറിപ്പോയെന്നാണ് ബോളിവുഡ് മൊത്തം പറയുന്നത്. മല്ലികയുടെ പെരുമാറ്റരീതികള്‍ കാരണം സംവിധായകന്‍ പോലും അവരുടെ ആരാധകനായി മാറിയെന്നാണ് ബോളിവുഡിലെ സംസാരം.
സഞ്ജയ് ഛെല്‍ സംവിധാനം ചെയ്യുന്ന 'മാന്‍ ഗയേ മുഗള്‍-ഇ-അസം" എന്ന ചിത്രത്തിലാണ് മല്ലിക പ്രണയിനിയായ അനാര്‍ക്കലിയെ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തില്‍ അനാര്‍ക്കലിയായി അഭിനയിക്കുന്ന ഒരു നാടക നടിയായിട്ടാണ് ഈ ഹോട്ട് താരം രംഗത്ത് എത്തുന്നത്. രാഹുല്‍ ബോസാണ് നായക വേഷമിടുന്നത്.
ചിത്രത്തില് അനാര്‍ക്കലിയായി ജീവിക്കാന്‍ തന്നെയാണത്രേ മല്ലികയുടെ തീരുമാനം. ഇതിനായി അവര്‍ സ്വന്തം ശൈലിയില്‍പ്പോലും മാറ്റം വരുത്തിയിട്ടുമുണ്ടത്രേ.
പുതിയ സിനിമയില്‍ അഭിനയം തുടങ്ങിയ ശേഷം മല്ലിക സെറ്റില്‍ എത്തുമ്പോള്‍ 'ഹലൊ" എന്ന ഉപചാര വാക്കിനു പകരം ' ആദാബ്" എന്നാണത്രേ അഭിസംബോധന ചെയ്യുന്നത്.
സംവിധായകന്‍ പരിക്ഷീണനായി ഇരിക്കുമ്പോഴൊക്കെ മല്ലിക അനാര്‍ക്കലിയുടെ ഭാവാഭിനയത്തൊടെ അടുത്ത് എത്തും. ചിലപ്പോള്‍ കഥക്ക് നൃത്തം കാണിച്ച് അദ്ദേഹത്തിന്‍റെ മനസ്സ് കുളിര്‍പ്പിക്കുന്നു.....ഇങ്ങനെപോകുന്നു അനാര്‍ക്കലിയുടെ വിശേഷങ്ങള്‍ .
![]()
![]()
![]()
![]()
![]()
മല്ലിക - പുളയുന്ന പെണ്‍പാന്പ്![]()
![]()


Click it and Unblock the Notifications