»   » പരസ്യത്തിലഭിനയിക്കാന്‍ മല്ലികയ്ക്ക് 10കോടി

പരസ്യത്തിലഭിനയിക്കാന്‍ മല്ലികയ്ക്ക് 10കോടി

Posted By:
Subscribe to Filmibeat Malayalam
Mallika
ബോളിവുഡിന്റെ ഗ്ലാമര്‍ ബോംബ് മല്ലികാ ഷെരാവത്ത് പ്രതിഫലത്തുകയുടെ പേരില്‍ വാര്‍ത്തയാകുന്നു. ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ നായികയാവാന്‍ മല്ലിക ചോദിച്ചിരിക്കുന്നത് എത്രയാണെന്നല്ലേ 10കോടി രൂപ.

ഇതുകേട്ട് പരസ്യക്കമ്പനിക്കാര്‍ അന്തം വിട്ടെങ്കിലും ഈ തുക കൊടുത്ത് മല്ലികയെത്തന്നെ അവര്‍ പരസ്യനായികയാക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യപ്രതിഫലം വാങ്ങിയെന്ന പേര് ഐശ്വര്യ റായിയില്‍ നിന്നും മല്ലികയ്ക്ക് സ്വന്തമാകുകയും ചെയ്യു. ഒരു കമ്പനിയുടെ ബ്രാന്റ് അംബാസിഡറാകാന്‍ ഐശ്വര്യവാങ്ങിയത് അഞ്ചുകോയി രൂപയായിരുന്നു.

രണ്ട് അന്തര്‍ദേശീയ സിനിമകളിലെ നായികവേഷം മുന്‍നിര്‍ത്തിയാണ് മല്ലിക തന്റെ താരമൂല്യം വര്‍ധിപ്പിച്ചതെന്നാണ് കേള്‍വി. ഹിസ്, ലവ് ബാരക്ക് എന്നിവയാണ് രണ്ടു ചിത്രങ്ങള്‍. ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതോടെ മല്ലിക അന്താരാഷ്ട്ര പ്രശസ്തയാകും.

2010 മല്ലികയ്ക്ക് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരീസുന്ദരന്മാരായ 100 പേരുടെ ലിസ്റ്റില്‍ മല്ലിക കയറിക്കൂടിയത് 2010ലാണ്. അതിനുശേഷമാണ് സ്വന്തമായി ഹിസ്' എന്ന സിനിമ നിര്‍മ്മിക്കുന്ന കാര്യം മല്ലിക പ്രഖ്യാപിച്ചത്.

സര്‍പ്പകന്യകയായി മല്ലിക അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാവ് മലയാളിയായ ഗോവിന്ദ് മേനോനാണ്. ജെന്നിഫര്‍ ലിഞ്ച് ആണ് സംവിധാനം. ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേസമയം നിര്‍മ്മിക്കുന്നുണ്ട്. കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ലവ് ബരാക്കിന്റെ കഥ നടക്കുന്നത്. ഡെമോക്രാറ്റിക് പ്രവര്‍ത്തകന്റെയും റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകയുടെയും പ്രണയകഥയാണ് ഇതില്‍ ചുരുള്‍ നിലവരുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam