'ഹീറോയിനി'ലഭിനയിയ്ക്കാന്‍ പ്രിയങ്കയ്ക്കു മോഹം

ഐശ്വര്യയെ വച്ച് സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റുമോ എന്ന ടെന്‍ഷനിയായിരുന്ന മധു ഭണ്ഡാര്‍ക്കറിനു മുന്നിലിപ്പോള്‍ പുതിയ 'ഹീറോയിനു' കളുടെ ക്യൂവാണ്. ഐശ്വര്യ പിന്‍മാറുന്നുവെന്ന വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി പ്രിയങ്ക ചോപ്ര മധുവിന് 'ഹീറോയിനാ'കാന്‍ താന്‍ തയ്യാറാണെന്ന് എസ്എംഎസ് അയച്ചു. എന്നാല്‍ മധു ഭണ്ഡാര്‍ക്കര്‍ ഒരെടുത്തു ചാട്ടത്തിനു തയ്യാറല്ലാത്തതു കൊണ്ടാകണം ഇപ്പോഴും മൗന വൃതത്തിലാണ്.
മധു ഭണ്ഡാര്‍ക്കറുടെ ഫാഷന്‍ എന്ന ചിത്രം പ്രിയങ്കയ്ക്ക് വലിയ കീര്‍ത്തി നേടി കൊടുത്തിരുന്നു. അതിനാലാകണം ഐശ്വര്യ പിന്‍മാറുന്നുവെന്ന വാര്‍ത്ത കേട്ടയുടനെ കക്ഷി അരയും തലയും മുറുക്കിയിറങ്ങിയത്. എന്തായാലും മധുവിന്റെ 'ഹീറോയിനാ'രെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.
aishwarya rai ഐശ്വര്യ റായ് ഗര്‍ഭം ഗര്‍ഭിണി നടന് നടി പ്രസവം പ്രിയങ്ക ചോപ്ര delivery pregnancy priyanka chopra


Click it and Unblock the Notifications