റിയ സെന്നും റെയ്മ സെന്നും ഒന്നിച്ചഭിനയിക്കുന്നു
ബോളിവുഡിലെ സഹോദരിമാരായ റെയ്മ സെന്നും റിയ സെന്നും ഒന്നിച്ചഭിനയിക്കുന്നു. പഴയകാല ഗ്ലാമര്‍താരം മൂണ്‍മൂണ്‍സെന്നിന്റെ മക്കളായ ഇരുവരും വെള്ളിത്തിരയിലും സഹോദരിമാരായാണ് അഭിനയിക്കുന്നത്.
വിക്കി ചോപ്രയുടെ 'സീസണ്‍സ് ഗ്രീറ്റിംഗ്‌സ്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭനയിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ വഴികളിലൂടെ പുരോഗമിക്കുന്ന ആറു കഥകളാണ് ചോപ്രയുടെ സീസണ്‍സ് ഗ്രീറ്റിംഗ്‌സിന്റെ പ്രമേയം.
സഹോദരിമാരായി അഭിനയിക്കാന്‍ ഇതിനുമുമ്പും ഇരുവര്‍ക്കും അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നിച്ച് അഭിനയിക്കാന്‍ രണ്ടുപേരും തയ്യാറായിരിക്കുന്നത് ഇപ്പോഴാണ്.
റെയ്മയ്‌ക്കൊപ്പം മുംബൈയിലാണ് ഞാനും താമസിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. ഇരട്ടകളാണെന്നാണ് ഞങ്ങളെക്കുറിച്ച് പലരും പറയുന്നത്- റിയ പറയുന്നു.
സഹോദരമാരില്‍ മുതിര്‍ന്നയാള്‍ റെയ്മയാണ്. 1999ല്‍ ഗോഡ്‌മദര്‍ എന്ന ചിത്രത്തിലൂടെയാണ് റെയ്മ അഭിനയലോകത്തെത്തുന്നത്. ഋതുപര്‍ണഘോഷിന്റെ 'ചോക്കര്‍ബലി' എന്ന ചിത്രത്തിലൂടെയാണ് റീമ ശ്രദ്ധേയയായത്. 2005ല്‍ 'പരിണീത'യില്‍ ചെയ്‌ത വേഷവും ശ്രദ്ധ നേടി.
1991ല്‍ 'വിഷകന്യ' എന്ന ഹിന്ദിചിത്രത്തില്‍ ബാലതാരമായാണ് റിയ സെന്‍ അഭിനയം തുടങ്ങിയത്. തുടര്‍ന്ന് ഭാരതി രാജയുടെ തമിഴ്‌ച്ചിത്രമായ 'താജ്‌മഹലി'ല്‍ വേഷമിട്ടു. 'ജങ്കാര്‍ ബീറ്റ്‌സ്', 'ഹേയ് ബേബി', 'ശാദി നമ്പര്‍' വണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ റിയ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications