സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍
മുംബൈ: ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നു. ഗണപതി ഭക്തനായ സച്ചിന്‍ ഗണപതിയെക്കുറിച്ചുള്ള ഒരു ചിത്രത്തില്‍ത്തന്നെയാണ് അഭിനയിക്കുന്നത്.
'വിഗ്നഹര്‍ത ശ്രീ സിദ്ധിവിനായക' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ യഥാര്‍ത്ഥ സച്ചിനായിത്തന്നെയാണ് അദ്ദേഹം അഭിനയിക്കുന്നത്- ചിത്രം നിര്‍മ്മിക്കുന്ന കമ്പനിയുടെ ഉടമസ്ഥനായ രാജീവ് സംഘ് വി അറിയിച്ചു.
ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍തന്നെ അദ്ദേഹം സിനിമയുടെ ചിത്രീകരണത്തിനായി പോകുമെന്ന് സച്ചിനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണത്രേ സച്ചിന്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്.
മുംബൈയിലെ സിദ്ധിവിനായക് ടെംപിള്‍ ട്രസ്റ്റിന് വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഈ ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണെന്നും ഗണേശ ഭക്തി തുറന്നുകാട്ടാന്‍ കിട്ടിയ ഒരു അവസരം അദ്ദേഹം നഷ്ടപ്പെടുത്തിയില്ലെന്നും ക്ഷേത്രം ട്രസ്റ്റിന്റെ അധ്യക്ഷന്‍ സുഭാഷ് മയേകാര്‍ പറയുന്നു.
ആഗസ്‌റ്റിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ചിത്രത്തിന് ശബ്ദം നല്‍കുന്നുണ്ട്.


Click it and Unblock the Notifications