twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫോട്ടോഗ്രാഫര്‍മാരെ ഭീഷണിപ്പെടുത്തി; സെയ്‌ഫിനെതിരെ കേസ്‌

    By Staff
    |

    പട്യാല: ഫോട്ടോ ജേണലിസ്‌റ്റുകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത ബോളിവുഡ്‌ താരം സെയ്‌ഫ്‌ അലി ഖാനെതിരെ കേസ്‌. കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ സെയ്‌ഫിനെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

    പട്യാല റയില്‍വേ സ്റ്റേഷനില്‍ പേരിടാത്ത പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ്‌ സംഭവം നടന്നത്‌. ചിത്രീകരണത്തിനിടെ തന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ താരം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നുവത്രേ.

    ഒരു പത്രസ്ഥാപനത്തിലെ ഫോട്ടോഗ്രാഫറെയും ഒരു ലോക്കല്‍ ടിവി ചാനലിലെ ക്യമറാമാനേയുമാണ്‌ സെയ്‌ഫും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ വിരട്ടിയത്‌. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ ക്യാമറ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

    സംഭവത്തെത്തുടര്‍ന്ന്‌ സെയ്‌ഫ്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പട്യാല റയില്‍വേ സ്റ്റേഷനിലെ റയില്‍വേ പൊലീസില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഫോട്ടോ ജേണലിസ്‌റ്റുകളെ അപമാനിച്ച സെയ്‌ഫിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ഞായറാഴ്‌ച രാത്രി മാള്‍ റോഡില്‍ ധര്‍ണ നടത്തി.

    ഞായറാഴ്‌ച പട്യാല നഗരത്തില്‍ ഒരു പരിപാടിയ്‌ക്കായി എത്തിയ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദര്‍ ഉദ്യോഗസ്ഥരെ അയച്ച്‌ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരം തിരക്കി. ഇവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്‌.

    പിന്നീട്‌ അപമാനിതരായ രണ്ട്‌ ഫോട്ടോഗ്രാഫര്‍മാരും സെയ്‌ഫിനും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോട്ടോഗ്രാഫര്‍മാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍


    കരീന
    കരീന കപൂര്‍ ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X