»   » കത്രീനയെ ഉപേക്ഷിച്ചിട്ടില്ലെന്ന് സല്‍മാന്‍

കത്രീനയെ ഉപേക്ഷിച്ചിട്ടില്ലെന്ന് സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman and Katina
സല്‍മാനും കത്രീന കൈഫും മാധ്യമങ്ങളെയും ജനങ്ങളെയും പറ്റിയ്ക്കുകയാണോ? സല്‍മാന്റെ പുതിയ പ്രസ്താവന കേട്ടാല്‍ അങ്ങനെ തന്നെ കരുതേണ്ടിവരും.

ആളുകളെ പറ്റിയ്ക്കാന്‍ രണ്ടുപേരും ചേര്‍ന്ന് നാടകം കളിയ്ക്കുകയാണെന്ന്. ഏതാനും ദിവസം മുമ്പാണ് കാമുകി കത്രീനയുമായി പിരിഞ്ഞുവെന്നകാര്യം സല്‍മാന്‍ പരസ്യമാക്കിയത്.

പിന്നാലെ താന്‍ 'സിങ്കിള്‍' ആണെന്ന് കത്രീനയും പ്രസ്താവച്ചു. എന്നാല്‍ സല്‍മാന്‍ ഇപ്പോള്‍ മലക്കം മറഞ്ഞിരിക്കുകയാണ്. കത്രീനയുമായി പിരിഞ്ഞിട്ടില്ലെന്നും തങ്ങള്‍ രണ്ടും ഇപ്പോഴും ഒരുമിച്ചാണെന്നും സല്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നു.

കത്രീനയുടെ സിങ്കിള്‍ പ്രസ്താവന തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും താരം വെളിപ്പെടുത്തി. പുതിയ ചിത്രമായ ദബാങ്കിന്റെ പ്രചാരണത്തിനായി ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ് സല്‍മാന്‍ രഹസ്യം വെളിപ്പെടുത്തിയത്. എന്നാല്‍ എന്തിനാണ് ഈ നാടകം കളിച്ചതെന്ന കാര്യം സല്‍മാന്‍ വ്യക്തമാക്കിയിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam