മാധ്യമങ്ങള്‍ നായ്‌ക്കളെ പോലെ: സല്‍മാന്‍
ബോളിവുഡിലെ മസില്‍മാന്റെ മനോനിലയാകെ വീണ്ടും കൈവിട്ട ലക്ഷമാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെ ഷാറൂഖിനോടുള്ള മുറുമുറുപ്പ് താരമിപ്പോള്‍ തീര്‍ക്കുന്നത് കാമുകി കത്രീനയോടാണ്.
പണ്ട് ലോകസുന്ദരി ഐശ്വര്യ ഇട്ടെറിഞ്ഞ് പോയ പോലെ കത്രീനയും ഈ വട്ട് കേസ് കളഞ്ഞിട്ടു പോകുമോയെന്നാണ് എല്ലാവരും നോക്കുന്നത്.
വഴക്കിനും വക്കാണത്തിനും തന്നെ കിട്ടില്ലെന്ന് കത്രീന പറഞ്ഞതോടെ സല്ലുവിപ്പോള്‍ കലി തീര്‍ക്കുന്നത് മാധ്യമങ്ങളോടാണ്. സ്വന്തം ബ്ലോഗിലൂടെ മാധ്യമങ്ങളെ ചീത്ത പറയലാണിപ്പോള്‍ താരത്തിന്റെ പ്രധാന ഹോബി.
ഷാറൂഖും താനുമായുണ്ടായ ഉരസല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത രീതിയില്‍ സല്‍മാന്‍ ഏറെ അസ്വസ്ഥനായിരുന്നു.
അടുത്ത ദിവസങ്ങളില്‍ എന്നെ പറ്റി നിങ്ങള്‍ ഒരു പാട് വായിക്കുകയും കേള്‍ക്കുകയും ചെയ്യും. എല്ലാം വായിക്കാം എന്നാല്‍ അതിലൊന്നും മറുപടി പറയേണ്ട കാര്യമില്ല ആരാധകരോടുള്ള സല്‍മാന്റെ വാക്കുകളാണിത്.
തന്നെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളെ കാറിനു പിന്നാലെ ഓടുന്ന നായ്‌ക്കളോടാണ് സല്‍മാന്‍ ഉപമിയ്‌ക്കുന്നത്. 'കാറിനു പിന്നാലെ കുരച്ച് കൊണ്ട് നായ്‌ക്കള്‍ വന്നാല്‍ നിങ്ങളെന്തു ചെയ്യും. കാര്‍ ഓടിച്ചു പോകും'. എനിയ്ക്കിപ്പോള്‍ അവരോട് പ്രതികരിയ്ക്കാന്‍ സമയമില്ല, അവരുടെ ഭാഷയും വശമില്ല-സല്‍മാന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications