»   » സോനാക്ഷി തടികുറയ്ക്കണം

സോനാക്ഷി തടികുറയ്ക്കണം

Posted By:
Subscribe to Filmibeat Malayalam
Sonakshi Sinha
ഷിരീഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന ജോക്കര്‍ എന്ന ചിത്രത്തില്‍ സോനാക്ഷി സിന്‍ഹയാണ് നായിക. ചിത്രത്തിലെ ഐറ്റം സോങ് ചെയ്യേണ്ട സോനാക്ഷിയ്ക്ക്‌ വണ്ണം കുടിയത് പാരയായിരിക്കുകയാണ്.

90 കിലോയുള്ള സോനാക്ഷിയോട് വണ്ണം കുറയ്ക്കാതെ ഒരു രക്ഷയുമില്ലെന്നാണ് ഷിരീഷ് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇനി ഐറ്റം ഡാന്‍സാണ് അവശേഷിക്കുന്നത്.

ഈ ഐറ്റം നമ്പറിനു കൊറിയോഗ്രാഫി ചെയ്യുന്നത് ഷിരീഷിന്റെ ഭാര്യയും പ്രശസ്ത കൊറിയോഗ്രാഫറുമായ ഫറാ ഖാനാണ്. മുന്‍പ് ഷിരീഷ്-ഫറാ-അക്കി ടീമിന്റെ ചിത്രമായ തീസ്മാര്‍ഖാനിലെ ഷീല കി ജവാനി എന്ന ഐറ്റം നമ്പര്‍ വന്‍ ഹിറ്റായിരുന്നു. ഇതിലെ കത്രീനയെ പോലെ മെലിഞ്ഞു സുന്ദരിയാകാനാണത്രേ സോനാക്ഷിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

English summary
Her transformation from flab to fab was enough for her to make her debut in Bollywood, but Sonakshi Sinha has not yet met director Shirish Kunder's standards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam