»   » സല്‍മാനോട് വഴക്കിട്ടില്ല: സഞ്ജയ്

സല്‍മാനോട് വഴക്കിട്ടില്ല: സഞ്ജയ്

Posted By:
Subscribe to Filmibeat Malayalam
Sanjay Dutt
തന്റെ ഭാര്യയുടെ പിറന്നാളാഘോഷത്തിനിടെ സല്‍മാനുമായി വഴക്കുണ്ടാക്കിയിട്ടില്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സഞ്ജയ് പറഞ്ഞു.

വഴക്കടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞും തങ്ങള്‍ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചുവെന്ന് സഞ്ജയ് പറഞ്ഞു. വഴക്കുണ്ടാക്കിയിരുന്നെങ്കില്‍ എങ്ങനെയാണ് വീണ്ടും തങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നതെന്നാണ് സഞ്ജയ് ചോദിക്കുന്നത്. സല്‍മാന്‍ തനിയ്ക്ക് സഹോദരനെ പോലെയാണെന്നും സഞ്ജയ് പറഞ്ഞു.

സഞ്ജയ് ദത്തിന്റെ ഭാര്യയായ മാന്യതയുടെ പിറന്നാളാഘോഷം നടക്കുന്നതിനിടെ സഞ്ജയും സല്‍മാനുമായി വഴക്കുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ സല്‍മാന്റെ അച്ഛനായി അഭിനയിക്കാന്‍ വിസമ്മതിച്ച സഞ്ജയ് ഷാരൂഖിന്റെ രാ വണില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ സമ്മതിച്ചതാണത്രേ സല്‍മാനെ ചൊടിപ്പിച്ചത്.

English summary
Sanjay Dutt insists there is no truth to stories of a reported fight between him and actor Salman Khan. “These reports are rubbish. Salman is my younger brother. After the supposed fight, I shot the Big Boss promo with him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam