ഇതായിരുന്നു അമ്മയാവാനുള്ള കൃത്യസമയം, ആഗ്രഹിച്ചപ്പോള്‍ തന്നെ സംഭവിച്ചു, കാരണം പറഞ്ഞ് സോനം കപൂര്‍

നടി സോനം കപൂറും ഭര്‍ത്താവ് അനന്ദ് അഹൂജയും കുഞ്ഞിനായിട്ടുള്ള കാത്തിരിപ്പിലാണ്. നടി തന്നെയാണ് പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. ഭര്‍ത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് കുഞ്ഞ് പിറക്കാന്‍ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിനോടൊപ്പം ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും നടി പങ്കുവെച്ചിരുന്നു. 'ഞങ്ങളാല്‍ കഴിയുന്ന മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാലു കൈകള്‍, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാന്‍ കാത്തിരിക്കാനാവുന്നില്ല' എന്നായിരുന്നു നടി കുറിച്ചത്. സോനത്തിന്റെ കുറിപ്പ് വൈറല്‍ ആയതോടെ ആശംസയുമായി ആരാധകരും ബോളിവുഡ് സിനിമ ലോകവും ഒന്നടങ്കം എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സോനം. സിനിമ വിശേഷങ്ങള്‍ക്കൊപ്പം കുടുംബവിശേഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കാറുമുണ്ട്. ഗര്‍ഭിണിയായതിന് ശേഷം നടി സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവ് ആയിരിക്കുകയാണ്. ഗര്‍ഭകാലവിശേഷങ്ങളും
ചിത്രങ്ങളുമാണ് അധികവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇഷ്ടഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഗര്‍ഭകാലം എല്ലാരീതിയിലും ആഘോഷമാക്കുകയാണ് സോനം കപൂര്‍

സോനം

ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുന്നത് സോനത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ്. അമ്മയാവണം എന്ന് തോന്നിയ നിമിഷത്തെ കുറിച്ചാണ് നടി പറയുന്നത്. ഒരു കുഞ്ഞിനായി തങ്ങള്‍ ആഗ്രഹിച്ച സമയത്ത് തന്നെ സന്തോഷവാര്‍ത്ത തേടി എത്തിയെന്നാണ് സോനം പറയുന്നത്. ഇതൊരു അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സോനത്തിന്റെ വാക്കുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

സോനത്തിന്റെ വാക്കുകള്‍

നടിയുടെ വാക്കുകള്‍ ഇങ്ങനെ... 'വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം കുഞ്ഞുങ്ങള്‍ മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നിച്ചുള്ള ജീവിതം ഞങ്ങള്‍ക്ക് തന്നെ ആസ്വദിക്കാന്‍ വേണ്ടിയായിരുന്നു. ഈ വരുന്ന മെയ് മാസത്തില്‍ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകും. ഇതാണ് കൃത്യമായ സമയമെന്ന് ഞങ്ങള്‍ തോന്നി. ആഗ്രഹിച്ചപ്പോള്‍ തന്നെ സ്വപ്‌നം സഫലമാവുകയും ചെയ്തുവെന്ന് സന്തോഷംപങ്കുവെച്ച് കൊണ്ട' സോനം കപൂര്‍ പറഞ്ഞു.

സുഖകരമായിരുന്നില്ല

ഗര്‍ഭത്തിന്റെ തുടക്കകാലം തനിക്ക് അത്ര സുഖകരമായിരുന്നില്ല എന്നും നടി പറയുന്നുണ്ട്. ആദ്യത്തെ മൂന്നുമാസം അല്‍പം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആരും ഗര്‍ഭകാലത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറില്ല. ഈ യാത്ര അത്രയേറെ മനോഹരമാണ് എന്ന് മാത്രമേ എല്ലാവരും പറയുകയുള്ളൂ.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഡയറ്റ്

ഗര്‍ഭകാലമായതിനാല്‍ ഡയറ്റിലോ വര്‍ക്കൗട്ടിലോ കര്‍ശന നിലപാട് പുലര്‍ത്താറില്ല. രാവിലെ ദോശയാണ് കഴിക്കാറുള്ളത്. കുറഞ്ഞ സമയത്തില്‍ ഭക്ഷണം നന്നായി കുറച്ച് വണ്ണം കുറയ്ക്കുന്നതിനോട് തനിക്ക് മതിപ്പില്ല. ഒരു കുഞ്ഞിന്റെ ജീവന്‍ കൂടി തന്നിലുള്ള സമയത്ത് അവനവനെ തന്നെ ബഹുമാനിക്കുകയാണ് വേണ്ടത്. കൂടുതല്‍ ഡയറ്റും മറ്റും ചെയ്യുന്നതിന് പകരം യോഗയും വെയ്റ്റ് ട്രെയ്നിങ്ങും ചെയ്ത് ശരീരത്തെ സന്തോഷിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും സോനം അഭിമുഖത്തില്‍ വ്യക്തമാക്കി. 2018 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും ഒന്നിച്ചത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം ലണ്ടനിലായിരുന്നു നടി . അവിടെ ബിസിനസ് ആണ് ആനന്ദ് അഹൂജയ്ക്ക്. വിവാഹത്തിന് ശേഷവും സോനം അഭിനയത്തില്‍ സജീവമായിരുന്നു.'സോയ ഫാക്ടര്‍' ആണ് സോനം കപൂറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.'ബ്ലൈന്‍ഡ്' ആണ് സോനത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

More from Filmibeat

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X