»   » ബിപാഷയും ജോണും വീണ്ടും ഒന്നിച്ച്?

ബിപാഷയും ജോണും വീണ്ടും ഒന്നിച്ച്?

Posted By:
Subscribe to Filmibeat Malayalam
Bipasha and John
ബോളിവുഡിലെ പ്രണയജോഡികളായ ബിപാഷ ബസുവും ജോണ്‍ എബ്രഹാമും പിരിഞ്ഞുവെന്നും ബിപാഷ തെലുങ്ക് താരം റാണ ദഗുബതിയുമായി പ്രണയത്തിലായെന്നുമുള്ള വാര്‍ത്തകള്‍ സജീവമാണ്.

ഇതുവരെ ജോണോ ബിപാഷയോ ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. പക്ഷേ തങ്ങള്‍ ഇപ്പോഴും ഒന്നിച്ചാണെന്ന സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കാനായിട്ടെന്നോണം രണ്ടുപേരും വീണ്ടും ഒന്നിയ്്ക്കുന്നു. ഒരു പരസ്യചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കാനായി ഇവര്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യം പുറത്തുവരുന്നതോടെ തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളുടെ ആക്കം കുറയുമെന്ന പ്രതീക്ഷയിലാണത്രേ ഇരുവരും. എന്നാല്‍ ഇവര്‍ രണ്ടുപേരും പിരിഞ്ഞുവെന്നത് സത്യമാണെന്നും ഇപ്പോഴത്തെ സംഭവം ജോലിയുടെ ഭാഗം മാത്രമാണെന്നുമാണ് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.

ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്തുവന്നതില്‍പ്പിന്നെ പല ചടങ്ങുകള്‍ക്കും ഒരുമിച്ചെത്തിയിരുന്ന ഇവര്‍ തനിച്ചാണ് വരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബോളിവുഡിലെ പാപ്പരാസികള്‍ രണ്ടുപേരും പിരിഞ്ഞുവെന്ന് പറഞ്ഞ് ആണയിടുന്നത്.

കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ ഷോയില്‍ ജോണ്‍ എബ്രഹാം തനിച്ചെത്തിയതും ഇത്തരം വാര്‍ത്തകള്‍ക്ക് ശക്തിപകരുന്നുണ്ട്. ഇതിനിടെ റാണയുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ബിപാഷ നിഷേധിച്ചിരുന്നു.

English summary
John Abraham and Bipasha Basu are probably tired of explaining their relationship status to everyone. To avoid the rumour about their break-up, the couple signed an endorsement deal together. They hope this will keep the tongues from wagging

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam