»   » ഷൂട്ടിങിനിടെ വിദ്യ ബാലനെ കാള ഓടിച്ചു

ഷൂട്ടിങിനിടെ വിദ്യ ബാലനെ കാള ഓടിച്ചു

Posted By:
Subscribe to Filmibeat Malayalam
Vidya Balan
പഴയകാല മാദകനടി സില്‍ക് സ്മിതയുടെ ജീവിതകഥ ആവിഷ്‌കരിക്കുന്ന ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി വിദ്യ ബാലനെ കാള ആക്രമിച്ചു. ഷൂട്ടിങിനായി മനോഹരമായ ചുവന്ന വസ്ത്രമണിഞ്ഞെത്തിയപ്പോഴാണ് വിദ്യയ്ക്ക് നേരെ കാള ആക്രമണമുണ്ടായത്.

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിഷിനെത്തിയ വിദ്യയെ അതുവഴി അലഞ്ഞുതിരിഞ്ഞ് വന്ന കാളകള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

കാളയുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ വിദ്യകാണിച്ച വെപ്രാളം സംവിധായകന്‍ മിലന്‍ ലുതാരിയ ഉള്‍പ്പെടെ സെറ്റിലുള്ള താരങ്ങളായ ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരെ ചിരിപ്പിച്ചുവെന്നാണ് കേള്‍ക്കുന്ന.

അവസാനം സെറ്റിലെ അസിസ്റ്റന്റുകള്‍ ചേര്‍ന്നാണത്രേ കാളകളെ പിന്തിരിപ്പിച്ച് വിദ്യയെ രക്ഷിച്ചത്.
വിദ്യാബാലന്‍ ഏറെ കഠിനപ്രയത്‌നം ചെയ്തും തയാറെടുപ്പുകള്‍ നടത്തിയും ഒരുക്കുന്ന ചിത്രം നവംബറില്‍ തീയറ്ററിലെത്തും.

ചിത്രത്തില്‍ ഏറെ ഗ്ലാമര്‍പ്രദര്‍ശനത്തോടെയാണ് വിദ്യ എത്തുന്നത്. ഏക്തകപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തില്‍ നസിറുദ്ദീന്‍ഷായും എത്തുന്നുണ്ട്.

English summary
Vidya Balan wore a red gown for an outdoor scene in Ramoji Film City, Hyderabad, while shooting for the keenly awaited 'The Dirty Picture.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam