മോഹന്‍ലാലിന് പകരം ജോണ്‍ എബ്രഹാം

വിശാല്‍ ഭര്‍ദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയുടെ ഏഴ് ഭര്‍ത്താക്കന്‍മാരിലൊരാളുടെ വേഷത്തിലേക്കാണ് ലാലിനെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരക്ക് മൂലം ലാല്‍ ചിത്രത്തില്‍ നിന്നൊഴിവാകുകയായിരുന്നു. അതേ സമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താതിനാലാണ് ലാല്‍ ചിത്രത്തില്‍ ഒഴിഞ്ഞതെന്നും ബോളിവുഡില്‍ സംസാരമുണ്ട്.
നസറുദ്ദീന്‍ ഷാ, നീല്‍ നിതിന്‍ മുകേഷ് ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവരാണ് സാത് ഖൂന്‍ മാഫിലെ മറ്റു പ്രധാന താരങ്ങള്‍. കൂര്‍ഗില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോണ്‍ അടുത്തയാഴ്ച ജോയിന്‍ ചെയ്യുമെന്നാണ് സൂചന.
റുസ്‌കിന്‍ ബോണ്ടിന്റെ സെവന്‍ ഹസ്ബന്‍ഡ്‌സിന്റെ ചലച്ചിത്രാവിഷ്ക്കാരമായ സാത് ഖൂന്‍ മാഫില്‍ പ്രിയങ്ക നെഗറ്റീവ് റോളാണ് അവതരിപ്പിയ്ക്കുന്നത്.
ജോണ്‍ എബ്രഹാം പ്രിയങ്ക ചോപ്ര ബോളിവുഡ് മോഹന്‍ലാല്‍ വിശാല്‍ ഭര്‍ദ്വാജ് സാത് ഖൂന്‍ മാഫ് bollywood john abraham mohanlal priyanka chopra saat khoon maaf vishal bharadwaj


Click it and Unblock the Notifications