രവി വര്‍മ്മ ചിത്രവുമായി കേതന്‍ മേത്ത

By Staff

ലോക പ്രശസ്‌ത ചിത്രകാരനായിരുന്ന രവി വര്‍മ്മയുടെ ജീവിതം അഭ്രപാളികളികളിലേക്ക്‌ പകര്‍ത്താനുള്ള ഏറെ നാളത്തെ അഭിലാഷം പൂര്‍ത്തീകരിയ്‌ക്കാന്‍ ബോളിവുഡിലെ വ്യത്യസ്‌തനെന്ന്‌ പേരെടുത്ത്‌ കേതന്‍ മേത്ത ഒരുങ്ങുന്നു. 'രംഗ്‌ രസിയ' എന്ന്‌ പേരിട്ടിട്ടുള്ള ചിത്രത്തില്‍ രണ്‍ദീപ്‌ ഹൂഡയായിരിക്കും രവി വര്‍മ്മയായി എത്തുന്നത്‌.

രാജാ രവി പതിനെട്ടാം നൂറ്റാണ്ടില്‍ വരച്ചനഗ്ന നാരി ചിത്രം ലോക പ്രശസ്‌തി നേടിയതിനൊടൊപ്പം അക്കാലത്തു തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രവി വര്‍മ്മയുടെ നഗ്ന നാരി ചിത്രത്തിന്‌ മോഡലായി നിന്നിരുന്ന സുഗുണഭായിയുമായുള്ള പ്രണയമാണ്‌ രംഗ്‌ രസിയയിലെ ഇതിവൃത്തം.

സുഗുണഭായിയുടെ വേഷം അവതരിപ്പിയ്‌ക്കാന്‍ നന്ദന സെന്നിനെയാണ്‌ നിശ്ചയിച്ചിരിയ്‌ക്കുന്നത്‌.

മുമ്പ്‌ പ്രശസ്‌ത സംവിധായകനായിരുന്ന ഷാജി എന്‍. കരുണനും രവി വര്‍മ്മയെ കേന്ദ്രമാക്കി ചിത്രമൊരുക്കാന്‍ പദ്ധതിയിട്ടിരുന്നു. അജയ്‌ ദേവ്‌ഗണ്‍-മാധുരി ദീക്ഷിത്‌ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂര്യമുഖി എന്ന ചിത്രമെടുക്കാനായിരുന്നു ഷാജി പദ്ധതിയിട്ടത്‌.

എന്നാല്‍ ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായി അഭിനയിക്കണമെന്ന ആവശ്യം മാധുരി നിരസിയ്‌ക്കുകയും ചിത്രത്തില്‍ നിന്ന്‌ പിന്‍മാറുകയും ചെയ്‌തത്‌ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പിന്നീട്‌ മലയാളി താരം വിദ്യാ ബാലനെ നായികയാക്കി ചിത്രം നിര്‍മ്മിയ്‌ക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും എന്തോ കാരണത്താല്‍ മുടങ്ങിപ്പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X