ഷാരൂഖ് ഖാന്റെ വീടിന് മുന്നില്‍ കള്ളന്മാര്‍! പിറന്നാളിന് വന്ന 30 പേരുടെ ഫോണ്‍ മോഷ്ടിച്ചു! കേസെടുത്ത് പോലീസും
ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാനായി അറിയപ്പെടുന്ന ഷാരൂഖ് ഖാന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. കഴിഞ്ഞ നടന്റെ ജന്മദിമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ബോളിവുഡിലെ താരങ്ങളെയെല്ലാം വിളിച്ച് വലിയൊരു പാര്‍ട്ടിയും നടത്തിയിരുന്നു. അതേ സമയം എല്ലാ പിറന്നാളിനും ആരാധകരെ കാണാനായി താരം മുംബൈയിലുള്ള വീടിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തവണയും ഷാരൂഖിന്റെ ദര്‍ശനത്തിന് വേണ്ടി നൂറുക്കണക്കിന് ആളുകളാണ് മന്നത്ത് എന്ന വീടിന് മുന്നില്‍ തടിച്ച് കൂടിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസിന് വരെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. അതേ സമയം ഷാരൂഖിന്റെ വീടിന് മുന്നില്‍ തിക്കിനും തിരക്കിനുമിടയില്‍ വ്യാപകമായ മോഷ്ണം നടന്നുവെന്ന രസകരമായ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്.

ഷാരൂഖിനെ കാണാനെത്തിയ ആരാധകരില്‍ നിന്നുമാണ് ഫോണുകളടക്കം ചിലര്‍ മോഷ്ടിച്ച് കൊണ്ട് പോയത്. ഷാരൂഖിന്റെ ജന്മദിനത്തിന്റെ തലേന്ന് രാത്രി ആശംസകള്‍ അറിയിച്ച് നടന്റെ വസതിക്ക് പുറത്ത് തടിച്ചു കൂടിയവരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം മുപ്പതിലധികം മൊബൈല്‍ ഫോണുകളാണ് മോഷ്ണം പോയിരിക്കുന്നതെന്നാണ് മുംബൈ പൊലീസ് എഫ്ഐആര്‍ പറയുന്നത്.
നടന്റെ വീടിന് മുന്നില്‍ നിന്നും ഫോണ്‍ പോയെന്ന ആരോപണവുമായി നിരവധി പേര്‍ വന്നതോടെ പോലീസും ഇടപ്പെട്ടിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിന് വേണ്ടി എഫ്‌ഐആര്‍ ഇട്ട് പോലീസ് കേസെടുത്തിരിക്കുകയാണ്.
നവംബര്‍ മൂന്നിനായിരുന്നു കിംഗ് ഖാന്‍ തന്റെ അമ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചത്. എല്ലാ കൊല്ലവും ജന്മദിനത്തില്‍ ഷാരൂഖ് ഖാന്‍ തന്റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് വരുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്നത് പതിവാണ്. ഈ വര്‍ഷവും ആ പതിവ് തെറ്റിച്ചില്ല. ആരാധകരെ അഭിവാദ്യം ചെയ്യുന്ന നടന്റെ വീഡിയോസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മാത്രമല്ല തനിക്ക് ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടനിപ്പോള്‍. 'നിങ്ങളില്‍ പലരും രാത്രി വൈകി എന്നെ ആശംസിക്കാന്‍ കാത്തിരുന്നു എന്നത് അവിശ്വസനീയമാണ്. ഞാന്‍ വെറുമൊരു നടന്‍ മാത്രമാണ്.
എനിക്ക് നിങ്ങളെ അല്‍പ്പം രസിപ്പിക്കാന്‍ കഴിയുന്നു എന്നതിനപ്പുറം മറ്റൊന്നും എന്നെ സന്തോഷിപ്പിക്കാറില്ല. നിങ്ങളുടെ സ്‌നേഹമെന്ന സ്വപ്നത്തിലാണ് ഞാന്‍ ജീവിക്കുന്നത്. നിങ്ങളെ എല്ലാവരെയും എന്റര്‍ടെയിന്‍ ചെയ്യാന്‍ എന്നെ അനുവദിച്ചതിന് നന്ദി' എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഷാരൂഖ് ആരാധകര്‍ക്കായി പങ്കുവെച്ച സന്ദേശം.
കുറച്ച് വര്‍ഷങ്ങളായി ഷാരൂഖ് ഖാന്റെ സിനിമകള്‍ വലിയ പരാജയമാണ് നേരിട്ട് കൊണ്ടിരുന്നത്. തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ വന്നതോടെ നടന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. ശേഷം ശക്തമായൊരു തിരിച്ച് വരവിന് കാത്തിരിക്കുകയായിരുന്നു ആരാധകരും. ഒടുവില്‍ പത്താന്‍ എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച സിനിമ ഈ വര്‍ഷം ജനുവരിയിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.
പിന്നാലെ ജവാന്‍ എന്ന സിനിമ സെപ്റ്റംബറിലും റിലീസ് ചെയ്തു. രണ്ട് ചിത്രങ്ങളും ആയിരം കോടിയോളം ആഗോള ബോക്‌സോഫീസില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇതോടെ ഈ വര്‍ഷത്തെ നടന്റെ ജന്മദിനവും സന്തോഷം കൊണ്ട് നിറഞ്ഞതായി മാറി.
ഇനി അടുത്തതായി രണ്ട് സിനിമകള്‍ കൂടി കിംഗ് ഖാന്റേതായി വരാനിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ നായകനായിട്ടെത്തുന്ന ടൈഗര്‍ 3 എന്ന സിനിമയില്‍ ഷാരൂഖ് ഖാന്റെ സാന്നിധ്യമുണ്ടാവും. അതിഥി വേഷത്തിലാവും ഷാരൂഖ് ഈ ചിത്രത്തില്‍ ഉണ്ടാവുക. ഇതിന് പുറമേ ഡുങ്കി എന്ന സിനിമയാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications











