»   » മുംബൈ നഗരത്തില്‍ അസിന്‍ ബുര്‍ഖയിട്ട് നടക്കുന്നു!

മുംബൈ നഗരത്തില്‍ അസിന്‍ ബുര്‍ഖയിട്ട് നടക്കുന്നു!

Posted By:
Subscribe to Filmibeat Malayalam
Asin
മുംബൈ നഗരത്തില്‍ ബോളിവുഡ് താരങ്ങളെ കണ്ടുമുട്ടുകയെന്ന് പറയുന്നത് എത്ര വലിയ കാര്യമല്ല. കാരണം പല വമ്പന്‍താരങ്ങളെയും മുംബൈയിലെ പോഷ് ഏരിയകളില്‍ കാണുന്നത് വളരെ സാധാരണമാണ്. കരീന, കത്രീന തുടങ്ങി പലതാരങ്ങളെയും ഇങ്ങനെ നഗരത്തില്‍ കാണാന്‍ കിട്ടും.

പക്ഷേ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തിയ അസിന്‍ എന്ന മലയാളി താരത്തെ മാത്രം ഇത്തരത്തില്‍ ഇവിടെ കാണാന്‍ കഴിയില്ല. കാരണമെന്തെന്നല്ലേ അസിന്‍ ബുര്‍ഖയിട്ടാണത്രേ പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും താരത്തെ കണ്ടാല്‍ മനസ്സിലാവുകയുമില്ല.

അടുത്തിടെ ഖാറിലെ ഒരു ബ്യൂട്ടി പാര്‍ലറിലെത്തിയ അസിനെ തിരിച്ചറിഞ്ഞ പാര്‍ലറുകാര്‍ ശരിയ്ക്കും അന്തിച്ചുപോയത്രേ. ബുര്‍ഖയിട്ട് മുഖവും മറച്ചാണത്രേ പെഡിക്യൂറും മാനിക്യൂറും ചെയ്യാനായി അസിന്‍ പാര്‍ലറില്‍ എത്തിയത്.

കടുത്ത തണുപ്പുള്ള സമയത്തുപോലും താരങ്ങള്‍ ഇവിടെ കൂളായി നടക്കുമ്പോഴാണ് അസിനെപ്പോലെയൊരു പുതുമുഖതാരം കെട്ടിപ്പൊതിഞ്ഞ് നടക്കുന്നതെന്നാണ് പാര്‍ലറുകാര്‍ പറയുന്നത്. ബിപാഷ പോലും ഈ പാര്‍ലറില്‍ എത്തുന്നത് ആളുകളെ പേടിക്കാതെയാണെന്നും ഇവര്‍ പറയുന്നു.

പ്രീതി സിന്റയെപ്പോലുള്ള താരങ്ങളും തങ്ങളുടെ അടുത്ത് വരാറുണ്ടന്നും പക്ഷേ അവരാരും അസിന്‍ ചെയ്ത് കണക്ക് മുഖവും മറച്ചല്ല വരാറുള്ളതെന്നും ഇവര്‍ പറയുന്നു. അസിന്‍ ഇങ്ങനെ നടക്കുകയാണെങ്കില്‍ ഗ്ലാമര്‍ ബോംബ് മല്ലിക ഷെരാവത്തിനെപ്പോലെയുള്ളവര്‍ എങ്ങനെ നടക്കണമെന്നാണ് ഇവര്‍ ചോദിക്കുന്നത്!

English summary
It's very difficult to spot Asin in Mumbai city, what is the reason? The South actress chooses to wear a burqa, so she is not identified

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam