»   » ട്വിറ്ററില്‍ വീണ്ടും പൂനത്തിന്റെ ഹോട്ട് ആക്ട്

ട്വിറ്ററില്‍ വീണ്ടും പൂനത്തിന്റെ ഹോട്ട് ആക്ട്

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
ഇടക്കിടെ ആരാധകരെയൊന്ന് പുളകം കൊള്ളിയ്ക്കുകയെന്നത് ഗ്ലാമര്‍ ബോംബ് പൂനം പാണ്ഡെയുടെ ഒരു വിനോദമാണ്, യുട്യൂബിലൂടെയും ട്വിറ്ററിലൂടെയുമെല്ലാം പതിവായി സ്വന്തം ഗ്ലാമര്‍ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുകയെന്ന പുതിയൊരു മാര്‍ക്കറ്റിങ് തന്ത്രത്തിനാണ് പൂനം തുടക്കമിട്ടിരിക്കുന്നത്.

ആരാധകര്‍ തന്നെ മറക്കാതിരിക്കാന്‍ പൂനം കൃത്യമായ ഇടവേളകളില്‍ വേണ്ടതുചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെ പൂനം വീണ്ടും ആരാധകരെ സുഖിപ്പിച്ചിരിക്കുകയാണ്, തീര്‍ത്തും പുതിയൊരു പോസില്‍ പുതിയൊരു ചൂടന്‍ ചിത്രമാണ് താരം ട്വിറ്ററില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.

കുറച്ചുനാളായില്ലേ, നിങ്ങള്‍ക്കെന്നെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവുമെന്ന് എനിയ്ക്കൂഹിക്കാന്‍ കഴിയും. 35 25 35 സീരീസില്‍ നിന്നും നിങ്ങള്‍ക്കായി പുതിയൊരു ചൂടന്‍ സമ്മാനം എന്നുപറഞ്ഞുകൊണ്ടാണ് പൂനം പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ പതിവുപരിപാടികളായ ചുംബനവും സ്‌നേഹവുമെല്ലാമുണ്ട്. ചിത്രം കണ്ട് അഭിപ്രായം അറിയിക്കാനും പൂനം പറഞ്ഞിട്ടുണ്ട്. ബിക്കിനിയില്‍ കുറച്ചധികം ഗ്ലാമര്‍ കാണിക്കുന്ന വിധത്തിലുള്ള ഒരു ചിത്രമാണ് ഇത്.

കുറച്ചുനാളായി പൂനമായിരുന്നു ഗ്ലാമര്‍ താരങ്ങളില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കയിലെ നീലച്ചിത്രതാരം സണ്ണി ലിയോണ്‍ ബിഗ് ബോസിലെത്തിയതോടെ പൂനത്തിന്റെ ഗ്ലാമറൊന്നും ഒരു ഗ്ലാമറേയല്ലെന്ന കണക്കിനായിരിക്കുകയാണ് കാര്യങ്ങള്‍. എന്തായാലും ലിയോണ്‍ തരംഗത്തില്‍ മങ്ങിപ്പോകാതെ ഒന്നു ചവിട്ടിപ്പിടിച്ച് നില്‍ക്കാനായിട്ടാണ് പൂനം പുതിയ ചൂടന്‍ ചിത്രവുമായി എത്തിയിരിക്കുന്നതെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്.

English summary
The wannabe model, Poonam Pandey again posted a hot bikini photo on twitter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam