ദീപികയെ വഞ്ചിച്ചുവെന്ന് രണ്‍ബീര്‍

മുന്‍പ് തന്നെ കാമുകന്‍ ചതിച്ചുവെന്ന് ദീപിക വെളിപ്പെടുത്തിയപ്പോള്‍ ബി ടൗണ്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത് രണ്‍ബീറിനെ ആയിരുന്നു. എന്നാല്‍ തനിയ്‌ക്കൊന്നുമറിയില്ലെന്നായിരുന്നു രണ്‍ബീറിന്റെ നിലപാട്.എന്നാല്‍ അഭിമുഖത്തില്‍ മുന്‍കാമുകിയെ കുറിച്ചുള്ള ചോദ്യത്തിന് പക്വതയില്ലാത്തതു മൂലമാണ് അങ്ങനെയൊരു തെറ്റു സംഭവിച്ചതെന്ന് രണ്‍ബീര്‍ വ്യക്തമാക്കി.
ഇന്ന് എനിക്ക് ആ തെറ്റ് തിരിച്ചറിയാനാകുന്നു. ഇനി ഒരു പ്രണയത്തിലേയ്ക്കില്ലെന്ന് തീരുമാനിച്ചതും അതിനാലാണ്. പരസ്പരം മനസ്സിലാക്കാനാകുന്നവര്‍ക്കേ പ്രണയിക്കാനാകൂ. അങ്ങനെ ഒരു പ്രണയത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ പോലും അത് ആത്മാര്‍ഥതയോടെയാകണം. അതിനെ കുറിച്ചൊക്കെ ഇപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്-രണ്‍ബീര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ രണ്‍ബീര്‍ തന്നെ വഞ്ചിച്ചുവെന്ന് ദീപിക ആരോപിയ്ക്കുകയായിരുന്നു.


Click it and Unblock the Notifications