സെയ്‌ഫ്‌ അലിഖാന്‍ ഫോട്ടോഗ്രാഫര്‍മാരോട്‌ മാപ്പു പറഞ്ഞു

By Staff

മുംബൈ: പട്യാല റയില്‍വേസ്റ്റേഷനില്‍ ഷൂട്ടിങ്‌ നടക്കുന്നതിനിടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ച ബോളിവുഡ്‌ താരം സെയ്‌ഫ്‌ അലി ഖാന്‍ മാപ്പു പറഞ്ഞു.

താന്‍ ആരെയും കയ്യേറ്റം ചെയ്‌തിട്ടില്ലെന്ന്‌ വ്യക്തമാക്കിയ സെയ്‌ഫ്‌ തന്റെ സുരക്ഷാഭടന്മാര്‍ക്ക്‌ വേണ്ടിയാണ്‌ മാപ്പുചോദിച്ചത്‌. നിര്‍മാതാവും നടനുമെന്ന നിലിയല്‍ ഞാന്‍ മാപ്പുചോദിക്കുകയാണ്‌. സംഭവം നടക്കുമ്പോള്‍ ഞാന്‍ ചിത്രീകരണസ്ഥലത്ത്‌ ഉണ്ടായിരുന്നില്ല. പ്രൊഡക്ഷന്‍ യൂണിറ്റിന്റെ അനുമതിയില്ലാതെ രണ്ട്‌ ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുത്തപ്പോഴാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ കയ്യേറ്റം ചെയ്‌തത്‌- സെയ്‌ഫ്‌ പറഞ്ഞു.

പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ സെയ്‌ഫും സെയ്‌ഫിനെതിരെ ഫോട്ടോഗ്രാഫര്‍മാരും കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഫോട്ടോഗ്രാഫര്‍മാരെ അപമാനിച്ച സെയ്‌ഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ മാധ്യമപ്രവര്‍ത്തകര്‍ പട്യാലയില്‍ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.

തുടര്‍ന്ന്‌ ഇരുപക്ഷവും നടത്തിയ ചര്‍ച്ചയ്‌ക്കിടെയാണ്‌ പ്രശ്‌നം ധാരണയായത്‌. ഇതിനെത്തുടര്‍ന്നാണ്‌ സെയ്‌ഫ്‌ മാപ്പു പറഞ്ഞത്‌. ചെറിയ സ്ഥലങ്ങളില്‍ ഷൂട്ടിങ്‌ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള തിക്കും തിരക്കും ഉണ്ടാവുക പതിവാണെന്നും ആരെയും മനപ്പൂര്‍വ്വം അപമാനിക്കണമെന്ന്‌ കരുതി ഒന്നും ചെയ്‌തിട്ടില്ലെന്നും സെയ്‌ഫ്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരീന
കരീന കപൂര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X