»   » കമല്‍ ചിത്രത്തില്‍ നിന്നും സോനാക്ഷി പിന്‍മാറി

കമല്‍ ചിത്രത്തില്‍ നിന്നും സോനാക്ഷി പിന്‍മാറി

Posted By: Super
Subscribe to Filmibeat Malayalam
Sonakshi Sinha
കമല്‍ഹാസന്റെ പുതിയ ചിത്രത്തില്‍ നായികയായി ബോളിവുഡിലെ പുതിയ താരം സോനാക്ഷി സിന്‍ഹ വരുന്നത് വലിയ വാര്‍ത്തയായിരുന്നു. വളരെ ജൂനിയര്‍ ആയ സോനാക്ഷി ഇത്രയും മുതിര്‍ന്ന താരമായ കമല്‍ഹാസന്റെ ഭാര്യയാകുന്നുവെന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനോട് വളരെ ക്രിയാത്മകമായിട്ടായിരുന്നു സോനാക്ഷി പ്രതികരിച്ചത്.

കഥാപാത്രങ്ങളുടെയും അഭിനയത്തിന്റെയും കാര്യത്തില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ കഥാപാത്രത്തെക്കുറിച്ച് മാത്രമേ ഓര്‍ക്കാറുള്ളുവെന്നുമൊക്കെ സോനാക്ഷി വച്ചുകാച്ചുകയും ചെയ്തിരുന്നു. കമല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് സോനാക്ഷിയുടെ ഭാഗ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ ഈ ഭാഗ്യം നഷ്ടപ്പെടുകയാണെന്നാണ് സൂചന.

ബോളിവുഡിലെ പലപ്രൊജക്ടുകളും വേണ്ടെന്ന് വച്ചാണ് സോനാക്ഷി കമലിന്റെ വിശ്വരൂപത്തിനായി ഡേറ്റ് നല്‍കിയത്. എന്നാല്‍ വിചാരിച്ചപോലെ വിശ്വരൂപം പൂര്‍ത്തിയാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകന്‍ സെല്‍വരാഘവന്‍ കമലിന്റെ പ്രൊജക്ടില്‍ നിന്നും പിന്മാറിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതോടെ സോനാക്ഷിയുടെ ഡേറ്റുകള്‍ പ്രശ്‌നത്തിലാവുകയായിരുന്നു.

ചിത്രം ഇപ്പോള്‍ അനിശ്ചിമായി നീളുകയാണ്. നേരത്തേ പറഞ്ഞ തീയതികളിലൊന്നും ചിത്രീകരണം നടന്നിട്ടില്ല. ഇതോടെ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബ്ബന്ധിതയായിരിക്കുകയാണ് സോനാക്ഷി. വിശ്വരൂപത്തില്‍ ഇനി അഭിനയിക്കേണ്ടതില്ലെന്നാണ് സോനാക്ഷിയുടെ തീരുമാനമെന്നും വളരെ വിഷമത്തോടെയാണ് താരം ഈ തീരുമാനമെടുത്തതെന്നും അവരുടെ ഒരു സുഹൃത്ത് പറയുന്നു.

സര്‍ഗ്ഗാത്മകമായ ചില കാര്യങ്ങളിലാണത്രേ കമലും സെല്‍വരാഘവനുമായി ഇടഞ്ഞത്. തുടര്‍ന്ന് ചിത്രം തനിച്ച് സംവിധാനം ചെയ്യാന്‍ കമല്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചിത്രം വൈകുന്നത് സോനാക്ഷിയുടെ ബോളിവുഡ് കരിയറിനെ ബാധിയ്ക്കും അതുകൊണ്ടാണ് ഈ തീരുമാനം. ശരിയ്ക്കും നല്ലൊരു അവസരമാണ് അവര്‍ക്ക് നഷ്ടമായത്. കമലിന്റെ അറിവോടെയാണ് അവര്‍ ചിത്രം വേണ്ടെന്നുവച്ചത്- സുഹൃത്ത് പറയുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലാണ് സോനാക്ഷി അടുത്തതായി അഭിനയിക്കുന്നത്.

English summary
However, Sonakshi's enthusiasm had fizzled out, when the film failed to go on floors as scheduled. Shooting for the film was to start from the first week of June but the plan was squashed when director Selvaraghavan walked out of the project

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam