»   » മാല്‍ഫങ്ഷനില്‍ നിന്നും സോനം രക്ഷപ്പെട്ടു

മാല്‍ഫങ്ഷനില്‍ നിന്നും സോനം രക്ഷപ്പെട്ടു

Posted By:
Subscribe to Filmibeat Malayalam
Sonam
വാഡ്‌റോബ് മാല്‍ഫങ്ഷന്‍ എന്ന വാക്കിനെ ഫാഷന്‍ മോഡലുകള്‍ക്ക് ഭയമാണ്, വെളിച്ചത്തിന്റെയും താളത്തിന്റെയും മാസ്മരികതയില്‍ റാംപില്‍ നടക്കുന്നതിനിടെ വസ്ത്രം അഴിഞ്ഞു വീണാലുണ്ടാകുന്ന അനുഭവത്തെ പേടിക്കാതിരിക്കുന്നതെങ്ങനെ.

ഫാഷന്‍ റാംപില്‍ ഈ ദുര്‍വിധിയ്ക്ക് ഇരയായവരില്‍ പലര്‍ക്കും പിന്നീട് ഫീല്‍ഡില്‍ നിന്നും പുറത്തായ അനുഭവമാണുള്ളത്. ഇതാ അനില്‍ കപൂറിന്റെ മകളും ബോളിവുഡിലെ യുവനായികയുമായ സോനം കപൂറിനും പറ്റി അബദ്ധം.

വാഡ്‌റോബ് മാല്‍ഫങ്ഷന്‍ എന്ന് തീര്‍ത്തുപറയാന്‍ കഴിയില്ലെങ്കിലും സോനത്തിന് പറ്റിയ അബദ്ധം വന്‍ വാര്‍ത്തയായി. തന്റെ പുതിയ ചിത്രമായ ഐഷയുടെ പരസ്യപരിപാടിക്കിടെയാണ് സോനത്തിന് അബദ്ധം പറ്റിയത്.

റേഡിയോ സ്‌റ്റേഷനില്‍ ഒരുക്കിയ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ സോനത്തിന്റെ പാന്റ്‌സ് അഴിഞ്ഞുവീഴാന്‍ തുടങ്ങി. പലവട്ടം ഇത് സംഭവിച്ചു, അപ്പോഴെല്ലാം സോനം പാന്റ്‌സ് മുകളിലേയ്ക്ക് കയറ്റിവച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു.

എന്നാല്‍ അതുകൊണ്ടൊന്നും ഫലമില്ലാതെ പാന്റ്‌സ് അഴിയുന്നത് തുടര്‍ന്ന്, ഒടുക്കം രക്ഷയില്ലാതെ സോനം പാന്റ് പിന്‍ ചെയ്തുവയ്ക്കുകയായിരുന്നു. ഇതിന് മുമ്പ് ബിപാഷ ബസു, കങ്കണ റാവത്ത്, ഷെര്‍ളിന്‍ ചോപ്ര എന്നിവര്‍ക്കെല്ലാം ഇത്തരം പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam