»   » സഞ്ജയ് ദത്തിനെതിരെയുള്ള കേസ് തള്ളി

സഞ്ജയ് ദത്തിനെതിരെയുള്ള കേസ് തള്ളി

Posted By:
Subscribe to Filmibeat Malayalam
Sanjay Dutt
മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെതിരെ നിര്‍മ്മാതാവും സംവിധായകനുമായ ഷക്കീല്‍ നൂറാനി നല്‍കിയ കേസ് മുംബൈ ഹൈക്കോടതി തള്ളി. സഞ്ജയ് ദത്തിനെതിരെ താന്‍ നല്‍കിയ കേസുകള്‍ പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് നൂറാനിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും അവര്‍ ഇത് കാര്യമായെടുത്തില്ലെന്നും നൂറാനി കോടതിയെ അറിയിച്ചു. എന്നാല്‍ നൂറാനിയ്ക്ക് ജഡ്ജിയ്ക്ക് പരാതി കൊടുക്കാമെന്നും കോടതി അറിയിച്ചു.

സഞ്ജയ് ദത്തിനെ നായകനാക്കി നൂറാനി നിര്‍മ്മാണം ആരംഭിച്ച ചിത്രം പാതിവഴിയില്‍ നടന്‍ ഉപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നൂറാനി കോടതിയെ സമീപിച്ചു. പാതിവഴിയില്‍ ചിത്രം ഉപേക്ഷിച്ചുപോയ സഞ്ജയ് ദത്ത് മൂലം തനിക്ക് വന്‍ തുക നഷ്ടം വന്നതായി നൂറാനി കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് സഞ്ജയുടെ മുംബൈയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി വിധിച്ചിരുന്നു.


English summary
In a relief for Sanjay Dutt, the Bombay high court on Friday dismissed a petition filed by a film producer claiming he was threatened to drop his complaints against the actor. Shakeel Noorani had claimed the police had failed to take his complaints seriously. A division bench of Justice B H Marlapalle and Justice U D Salvi rejected the application, but gave Noorani the liberty to file a private complaint before the magistrate.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam