റഹ്മാന്റെ ഓസ്‌കാറുകള്‍ എവിടെ?

ഓസ്‌കാര്‍ ശില്‍പ്പങ്ങള്‍ എവിടെയാണെന്ന കാര്യത്തില്‍ റഹ്മാനും വലിയ പിടിയില്ല. വീട്ടിലെവിടെയോ ഒരു സ്യൂട്ട്‌കേസില്‍ രണ്ട് ശില്‍പ്പങ്ങളും അമ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ടാവാമെന്നാണ് റഹ്മാന്‍ മറുപടി നല്‍കിയത്.
വീട്ടിലെത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷത്തിനും ഓസ്‌കാര്‍ ശില്‍പ്പം കാണാനും അതും കൈയിലേന്തി ഫോട്ടോ എടുക്കാനും വലിയ താത്പര്യമാണത്രേ. ഇതൊരു തൊന്തരവായി മാറിയപ്പോഴാണ് റഹ്മാന്റെ അമ്മ ഓസ്‌കാര്‍ ശില്‍പ്പങ്ങള്‍ മറ്റുള്ളവരുടെ കണ്‍വെട്ടത്തു നിന്നും മാറ്റിയത്.
ഓസ്‌കാര്‍ അവാര്‍ഡുകള്‍ കണ്ടുകൊണ്ടിരിയ്ക്കാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് റഹ്മാന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞാന്‍ അതിനെ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നുണ്ട്, എന്നാല്‍ ഇപ്പോള്‍ അതെവിടെയുണ്ടോ, അവിടെ തന്നെ ഇരിയ്ക്കട്ടെയെന്നായിരുന്നു സംഗീതമാന്ത്രികന്‍ പറഞ്ഞത്.
സ്ലംഡോഗ് മില്യനെയര്‍ ഡയറക്ടര്‍ ഡാനിബോയ്‌ലിന്റെ പുതിയ ചിത്രമായ 127 അവേഴ്‌സിനും റഹ്മാന്‍ സംഗീതം നല്‍കിക്കഴിഞ്ഞു.


Click it and Unblock the Notifications