വിവാഹം കഴിഞ്ഞിട്ട് 30 വർഷം!! ഇപ്പോഴും ആ ശീലം തുടരുന്നുണ്ട്... വെളിപ്പെടുത്തലുമായി ഷാരൂഖ്

മീടൂ ക്യാംപെയ്നെ കുറിച്ചുളള ചോദ്യമാണ് ഒടുവിൽ ഗൗരിയിവും മക്കളിലും എത്തിയത്.

By Suchithra Mohan

ബോളിവുഡ് താരദമ്പതിമാരിൽ ഏറ്റവും ആരാധകരുളള കപ്പിൾസ്സാണ് ഷാരൂഖാനും ഭാര്യ ഗൗരിയും. ബി ടൗണിൽ എല്ലാവരും ഏറെ അസൂയയോടെ നോക്കുന്ന താരദമ്പതികാളാണ്ഇവർ. ബോളിവുഡിൽ തന്നെ ഇവർക്ക് ഏറെ ഫാൻസുണ്ട്. സിനിമ ഫീൽഡിൽ അല്ലെങ്കിലും ഗൗരി ബി ടൗണിലെ മിന്നും താരം തന്നെയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഗൗരിയെ കുറിച്ച് ഷാരൂഖാൻ പറഞ്ഞ വാക്കുകളാണ്. സീറോയുടെ പ്രമോഷന്റെ ഭാഗമായി ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഷാരൂഖ് ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമുള്ള സ്വകാര്യ രഹസ്യം പങ്കുവെച്ചത്. ഏറെ സ്ത്രീ ആരാധകരുളള താരമാണ് ഷാരൂഖ്. ഇതോട് കൂടി ആരാധകരുടെ ഗ്രാഫ് ഒന്നുകൂടി ഉയരും. മീടൂ ക്യാംപെയ്നെ കുറിച്ചുളള ചോദ്യമാണ് ഒടുവിൽ ഗൗരിയിവും മക്കളിലും എത്തിയത്.

  ഭാര്യ വസ്ത്രം മാറുമ്പോൾ

ഭാര്യ വസ്ത്രം മാറുമ്പോൾ

മീടൂ വിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഭാര്യയും മക്കളുമായുളള ഊഷ്മള ബന്ധത്തെ കുറിച്ച് താരം മനസ്സ് തുറന്നത്. ഗൗരിയും താനുമായുളള വിവാഹം കഴിഞ്ഞിട്ട് 30 വർഷമായി. എന്നൽ ഇന്നുവരെ തന്റെ ഭാര്യയുടെ പേഴ്സ് താൻ തുറന്നു നോക്കിയിട്ടില്ലെന്നും ഷാരൂഖ് പറഞ്ഞു. കൂടാതെ ഇപ്പോഴും ഭാര്യ മുറിയിൽ നിന്ന് വസ്ത്രം മാറുകയാണെങ്കിൽ പുറത്ത് നിന്ന് ഡോറിൽ മുട്ടി വിളിച്ചതിനു ശേഷം മാത്രമേ റൂമിനുള്ളിൽ പ്രവേശിക്കുകയുളളൂ. അതു പോലെതന്നെയാണ് മക്കളുടെ മുറിയിലെന്നും ഷാരൂഖ് പറഞ്ഞു.

മകന് നൽകിയ ഉപദേശം

മകന് നൽകിയ ഉപദേശം

ഭാര്യയുടേയും മക്കളുടേയും സ്വകാര്യതയെ മാനിക്കുന്ന വ്യക്തിയാണ് താൻ. അതുകൊണ്ടാണ് അനുവാദത്തോടെ മുറിയിൽ പ്രവേശിക്കുന്നത്. കൂടാതെ തന്റെ മകന് നൽകാറുളള ഉപദേശത്തെ കുറിച്ചും ഷാരൂഖ് വെളിപ്പെടുത്തി. ആളുകളോട് ബഹുമാനമില്ലാതെ പെരുമാറരുതെന്ന് താൻ ചെറുപ്പം മുതലെ ആര്യനെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

 വിശ്വസിക്കുന്ന മൂന്ന് കാര്യങ്ങൾ

വിശ്വസിക്കുന്ന മൂന്ന് കാര്യങ്ങൾ

ഷാരൂഖ്ഖാൻ ജീവിതത്തിൽ വിശ്വസിക്കുന്നത് ഈ മൂന്ന് കാര്യങ്ങളണ്. ബഹുമാനം, ബഹുമാനം, ബഹുമാനം. ജീവിതത്തിൽ ബഹുമാനമില്ലാത്തിടത്ത് പ്രണയം ഒരിക്കലും ഉണ്ടാകില്ലെന്നും താരം പറയുന്നു.ബഹുമാനം എന്നാൽ സമത്വം എന്നാണ് താൻ അർഥമാക്കുന്നതെന്നും താരം പറഞ്ഞു. അതേസമയം തനിയ്ക്ക് മീടുവിനോട് ഒന്നു തന്നെ തന്നെ പറയാനില്ലെന്നും ഷാരൂഖ് അമൂഖമായി പറഞ്ഞിരുന്നു.

തന്റെ രീതിയിങ്ങനെയാണ്

തന്റെ രീതിയിങ്ങനെയാണ്

ജീവിതത്തിൽ താൻ എത്രമാത്രം ദുർബലനാണണെന്നും തന്റെ വീക്ക് പോയ് ന്റ് എന്താണെന്നും മറ്റുള്ളവരെ അറിയിക്കുക. തനിയ്ക്ക് എപ്പോഴാണ് തങ്ങളിൽ നിന്ന് കരുതൽ ആവശ്യമെന്നും അതുപോലെ അവർക്കും പ്രശ്നം പറ്റുമ്പോൾ ചേർത്ത് പിടിക്കുക. ഇതാണ് തന്റെ രീതിയെന്നും ഷാരൂഖ് പറഞ്ഞു. ഭാര്യയോടായാലും സുഹൃത്തുക്കളോടായാലും ഇതേ രീതിയിൽ തന്നെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X