അഭിഷേകിന്റെ മുത്തച്ഛനായി ബച്ചന്‍
മുംബൈ: ബോളിവുഡിലെ പ്രസിദ്ധരായ അച്ഛനും മകനും ഒരിയ്‌ക്കല്‍ കൂടി പ്രേക്ഷകനെ വിസ്‌മയിപ്പിക്കാനൊരുങ്ങുന്നു. എപ്പോഴും വ്യത്യസ്‌ത റോളുകള്‍ തേടുന്ന അമിതാഭ് മകന്‍ അഭിഷേകിന്റെ മുത്തച്ഛനായി വേഷമിട്ടാണ് ഇത്തവണ പ്രേക്ഷകരെ അദ്‌ഭുതപ്പെടുത്തുന്നത്.
രാകേഷ് മെഹ്‌റ സംവിധാനം ചെയ്യുന്ന ദില്ലി 6 എന്ന ചിത്രത്തിലാണ് അമിതാഭ് മുത്തച്ഛനാകുന്നത്. അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തില്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറാണ് നായികയാകുന്നത്.
രംഗ് ദെ ബസന്തി എന്ന ഒറ്റച്ചിത്രത്തിലൂടെ ബോളിവുഡിലെ പ്രമുഖരുടെ നിരയില്‍ സ്ഥാനം പിടിച്ച രാകേഷ് മെഹ്‌റയുടെ രണ്ടാമത്തെ ചിത്രമാണ് ദില്ലി 6.
രാകേഷിന്റെ അടുത്ത ചിത്രമായ പഞ്ച് കൗരവിലും അമിതാഭ് അഭിനയിക്കുന്നുണ്ട്. ഇതു കൊണ്ടെന്നും ബച്ചന്‍ കുടുംബത്തെ വെറുതെ വിടാന്‍ മെഹ്‌റ തീരുമാനിച്ചിട്ടില്ല. അഭിഷേക് ബച്ചന്റെ അമ്മയായ ജയാ ബച്ചനെ ഉള്‍പ്പെടുത്തി ഒരു ചിത്രമൊരുക്കാനും ഈ സംവിധായകന് പദ്ധതിയുണ്ട്.


Click it and Unblock the Notifications