»   » എന്നെ ആളുകള്‍ അശ്ലീലനടിയായി കാണില്ല: വിദ്യ

എന്നെ ആളുകള്‍ അശ്ലീലനടിയായി കാണില്ല: വിദ്യ

Posted By:
Subscribe to Filmibeat Malayalam
Vidya Balan
തെന്നിന്ത്യയിലെ മുന്‍കാല മാദകതാരം സില്‍ക് സ്മിതയുടെ ജീവിത കഥ പ്രമേയമാക്കിയ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം ഒരിക്കലും പേരുസൂചിപ്പിക്കുന്നതുപോലെ മോശമല്ലെന്ന് നായിക വിദ്യ ബാലന്‍.

ഈ ചിത്രം അശ്ലീലം നിറഞ്ഞതോ വൃത്തികെട്ടതോ അല്ല. എന്നിരുന്നാലും ഇതിലെ കാര്യങ്ങളുമായി കുറച്ചുപേര്‍ക്കെങ്കിലും യോജിച്ചുപോകാന്‍ ബുദ്ധിമുട്ട് ഉണ്ടായേക്കാം. പക്ഷേ സ്ത്രീജനങ്ങള്‍ ഈ ചിത്രത്തെ അംഗീകരിക്കും. ഈ ചിത്രത്തിലഭിനയിച്ചതുകൊണ്ട് തന്നെ ആളുകള്‍ അശ്ലീലതാരമായി കണക്കാക്കുമെന്ന് ഭയക്കുന്നില്ലെന്നും വിദ്യ പറയുന്നു.

ഒരു സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ ഇത്രയധികം സന്തോഷമുണ്ടായ ഒരു സന്ദര്‍ഭം ഇതിനുമുമ്പ് എനിയ്ക്കുണ്ടായിട്ടില്ല. സ്ത്രീയുടെ വിവിധങ്ങളായ അവസ്ഥകളും നിഴലുകളുമാണ് ചിത്രം പറയുന്നത്- വിദ്യ പറയുന്നു.

ചിത്രത്തിന്റെ ആദ്യ ട്രെയല്ര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ചിത്രത്തെക്കുറിച്ച് വിദ്യ അഭിപ്രായപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ഇതേവരെ കണ്ട വിദ്യയെന്ന നടി ഇമേജുകളെല്ലാം മാറ്റിമറിച്ചെത്തുകയാണ്.

മിലന്‍ ലുതാരിയായുടെ സംവിധാനവും ചിത്രത്തിന് വേണ്ടിയൊരുക്കിയ 80 കളിലെ ദൃശ്യങ്ങളും വേറിട്ടൊരുകാഴ്ചതന്നെയാവും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. വിവാദങ്ങളിലൂടെയും വ്യത്യസ്തതകളിലൂടെയും കടന്നുപോകുന്ന ചിത്രത്തില്‍ നസിറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

മൂന്നു പുരുഷന്മാരുമായിചേര്‍ന്നുള്ള ചിത്രത്തിലെ പ്രേമവും അഭിനയവുമെല്ലാം വളരെ രസമുള്ളതായിരുന്നുവന്നാണ് വിദ്യ പറയുന്നത്. ഡിസംബര്‍ 2ന് സ്മിതയുടെ ജന്മദിനത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിലൂടെ പാലക്കാട്ടുകാരിയായ വിദ്യ ബാലന്‍ വീണ്ടും ബോളിവുഡിന്റെ ശ്രദ്ധകവരുകയാണ്. നേരത്തെതന്നെ ശക്തമായ കഥാപാത്രങ്ങളെ ഏറ്റെടുത്തിട്ടുള്ള വിദ്യ ഇതിലൂടെ വീണ്ടും കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നുതന്നെയാണ് ബോളിവുഡിലെ സംസാരം.

English summary
Actress Vidya Balan, who will be seen in an alluring and sensuous avatar as Silk Smitha in The Dirty Picture, says she does not fear being tagged as a "porn star,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam