കരീനയ്‌ക്ക് ഹോളിവുഡ് ചിത്രത്തിലേക്ക് ക്ഷണം
ബോളിവുഡില്‍ കാലുറപ്പിച്ചാല്‍ പിന്നെ താരസുന്ദരികളുടെ നോട്ടം ഹോളിവുഡിലേക്കാണ്. മുഖ്യധാര ഹോളിവുഡ് ചിത്രങ്ങളില്‍ അവസരം കിട്ടിയില്ലെങ്കിലും ഹോളിവുഡ് ലേബലിലുള്ള ചിത്രങ്ങള്‍ പ്രശസ്‌തിയും പണവും കൊണ്ടു തരുമെന്ന് അറിയാവുന്നതു കൊണ്ടു തന്നെയാണ് സുന്ദരികള്‍ അവിടേക്ക് കണ്ണും നട്ട് കാത്തിരിയ്‌ക്കുന്നത്.
ഐശ്വര്യ റായി, ബിപാഷ ബസു കൊയ്‌നമിത്ര, സെലീന തുടങ്ങി ഒരു പിടി താരങ്ങള്‍ ഇപ്പോള്‍ തന്നെ ഹോളിവുഡിന്റെ പടി വാതിക്കലെത്തിക്കഴിഞ്ഞു.
കൂടെയുള്ളവരൊക്കെ പോയപ്പോഴും കരീനയ്‌ക്കു മാത്രം ഹോളിവുഡില്‍ നിന്നുള്ള വിളികളൊന്നും വന്നിരുന്നില്ല. എന്നാല്‍ ഈ താരസുന്ദരിയും ഹോളിവുഡിലേക്ക് യാത്രയ്‌ക്കായി ഒരുങ്ങിക്കഴിഞ്ഞു.
ജബ് വി മെറ്റിന്റെ വന്‍ വിജയമാണ് കരീനയ്‌ക്ക് ഹോളിവുഡിന്റെ ദൃഷ്ടിയില്‍പ്പെടാന്‍ സഹായിച്ചിട്ടുള്ളത്.
സാജിദ് നാദിയവാല ഒരുക്കുന്ന കംബത്ത് ഇഷ്‌ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള കരീന ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്.
പൂര്‍ണമായും ലോസ് ആഞ്ചലസില്‍ ചിത്രീകരിയ്‌ക്കുന്ന സിനിമയുടെ ജോലികള്‍ മെയ് മാസത്തില്‍ ആരംഭിച്ചേക്കും. കരീനയോടൊപ്പം ചില ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടെന്നറിയുന്നു.


Click it and Unblock the Notifications