ക്രേസി 4ല്‍ ഷാറൂഖ്-ഋത്വിക്ക് ഐറ്റം നമ്പറുകള്‍
രാകേഷ് റോഷന്റെ പുതിയ ചിത്രമായ ക്രെയ്‌സി 4 ബോളിവുഡിലെ രണ്ട് വമ്പന്‍ താരങ്ങളുടെ മത്സരത്തിന് വേദിയാകുന്നു.
ബോളിവുഡിലെ ഒന്നാം നമ്പര്‍ താരം ഷാരൂഖും രാകേഷ് റോഷന്റെ മകനുമായ ഋത്വിക്കിന്റെയും മത്സരത്തിനാണ് ചിത്രം വേദിയാകുന്നത്. ഇരുവരുടെയും ഒരോ ഐറ്റം നമ്പര്‍ ഡാന്‍സുകളാണ് ചിത്രത്തിലെ ഹൈലൈറ്റ്.
രണ്ടു കോടി മുടക്കിയാണ് ഷാറൂഖിന്റെ ഐറ്റം ഡാന്‍സ് ചിത്രീകരിച്ചിരിയ്‌ക്കുന്നത്. ഗാനരംഗങ്ങളില്‍ അതിവേഗ നൃത്ത ചുവടുകളുമായി തിളങ്ങുന്ന ഋത്വിക്കിന്റെ ഐറ്റം നമ്പറിനും കോടികള്‍ ചെലവഴിച്ചിട്ടുണ്ട്.
രണ്ടു പേരുടെയും ഗാനരംഗങ്ങള്‍ക്ക് ഒരേ സംഗീതം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളതെന്നതും മത്സരത്തിന് ആവേശം കൂട്ടുന്നു. ആരുടെ ഐറ്റം നമ്പറാണ് കൂടുതല്‍ നന്നാവുകയെന്ന ആരാധകരുടെ ആകാംക്ഷയ്‌ക്ക് ഏപ്രില്‍ 11 വരെ കാത്തിരിയ്‌ക്കേണ്ടി വരും.
നവാഗത സംവിധായകനായ രാജാസെന്‍ ഒരുക്കുന്ന ചിത്രത്തില്‍ അര്‍ഷാദ് വര്‍സി, ഇര്‍ഫാന്‍ ഖാന്‍, രാജ്‌പാല്‍ യാദവ്, സുരേഷ് മേനോന്‍, ജൂഹി ചാവ്‌ല തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications