»   » പ്രിയങ്കയുടെ ചര്‍മ്മം വളരെ ചെറുപ്പം

പ്രിയങ്കയുടെ ചര്‍മ്മം വളരെ ചെറുപ്പം

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra
സാത് ഖൂന്‍ മാഫ് എന്ന പുതിയ ചിത്രത്തില്‍ പ്രിയങ്ക ചോപ്ര അര്‍ധനഗ്നയായി അഭിനയിക്കുന്നു. വിശാല്‍ ഭരദ്വാജിന്റെ ഈ ചിത്രിത്തില്‍ വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

നാല്‍പതുവയസ്സു പ്രായമുള്ള ഒരു സ്ത്രീ കഥാപാത്രത്തിനാണ് പ്രിയങ്ക ജീവന്‍ നല്‍കുന്നത്. പിന്‍ഭാഗം അനാവരണം ചെയ്യുന്ന ഒരു സീന്‍ ചിത്രത്തിലുണ്ട്. ഇത്തരത്തില്‍ ഒരു സീന്‍ അഭിനയിക്കണം എന്നു പറഞ്ഞപ്പോള്‍ പ്രിയങ്ക അതിന് എതിര്‍പ്പൊന്നും പറഞ്ഞില്ലെന്നും, അര്‍പ്പണ മനോഭാവത്തോടെ അത് ചെയ്യാന്‍ തയ്യാറായെന്നുമാണ് വിശാല്‍ പറയുന്നത്.

പക്ഷേ അപ്പോഴും മറ്റൊരു പ്രശ്‌നം വിശാലിനെ അലട്ടുകയാണ്. പ്രിയങ്ക വളരെ ചെറുപ്പമാണ്. അതുകൊണ്ടുതന്നെ അവരുടെ ചര്‍മ്മവും യൗവ്വനയുക്തമാണ്.

പക്ഷേ ചിത്രത്തിലെ കഥാപാത്രത്തിന് നാല്‍പത് വയസ്സുണ്ട്, അപ്പോള്‍ കഥാപാത്രത്തിന്റെ അര്‍ദ്ധനഗ്ന സീനില്‍ പ്രിയങ്കയുടെ സുന്ദരചര്‍മ്മം കാണിക്കുന്നത് വൈരുധ്യം സൃഷ്ടിക്കുമോയെന്നാണ് വിശാലിന്റെ ശങ്ക.

അതുകൊണ്ടുതന്നെ മറ്റേതെങ്കിലും കലാകാരികളെക്കൊണ്ട് ഈ സീന്‍ അഭിനയിപ്പിക്കാനാണത്രേ വിശാല്‍ ആലോചിക്കുന്നത്. ചിത്രത്തില്‍ ഏഴ് പുരുഷന്മാരെ വിവാഹം ചെയ്യുകയും എല്ലാവരെയും കൊലപ്പെടുത്തുകയും ചെയ്യുന്ന മധ്യവയസ്‌കയായിട്ടാണ് പ്രിയങ്ക അഭിനയിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X