»   » സില്‍ക്ക് ചിത്രം തെന്നിന്ത്യയിലേയ്ക്കും

സില്‍ക്ക് ചിത്രം തെന്നിന്ത്യയിലേയ്ക്കും

Posted By:
Subscribe to Filmibeat Malayalam
തെന്നിന്ത്യന്‍ മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതം വെള്ളിത്തിരയിലെത്തിയ്ക്കുന്ന ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം തമിഴ്, കന്നഡ ഭാഷകളിലും പ്രദര്‍ശിപ്പിക്കും. തെന്നിന്ത്യന്‍ താരത്തിന്റെ കഥപറയുന്ന ചിത്രം മറ്റു ഭാഷകളിലേയക്ക് ഡബ്ബ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

സില്‍ക്ക് സ്മിത തെന്നിന്ത്യയില്‍ അറിയപ്പെടുന്ന താരമായിരുന്നതിനാല്‍ അവരുടെ ജീവിതത്തെ പറ്റിയുള്ള ചിത്രം തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ കാണാനാഗ്രഹിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.

ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്കായെത്തുന്നത് ബോളിവുഡ് സുന്ദരി വിദ്യ ബാലനാണ്. വിദ്യ ബാലന്റെ അതിരുവിട്ട ഗ്ലാമര്‍ പ്രകടനം കൊണ്ട് ഇതിനോടകം ചിത്രം വാര്‍ത്തകളിലിടം നേടിക്കഴിഞ്ഞു. ഡേര്‍ട്ടിപിക്ചറിലെ കഥാപാത്രം തന്റെ കരിയറിലെ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് വിദ്യ. ഡിസംബര്‍ 2നാണ് ചിത്രം തീയേറ്ററുകളിലെത്തുന്ന ഡേര്‍ട്ടിപിക്ചറിന്റെ കൂടുതല്‍ ഭാഗങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത് ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലാണ്.

English summary
The Dirty Picture is being dubbed in Tamil and Telugu languages as well to target territories where it comes from. Vidya Balan's film The Dirty Picture has become the talk of the town. The actress has gone all out to redefine her girl-next-door image with a sexy and raunchy act in the film.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam