സെയ്‌ഫിന്‌ കല്യാണം വേണം, കരീന മൗനം പാലിക്കുന്നു

By Staff

എത്രയായിട്ടും കരീന-സെയ്‌ഫ്‌ ബന്ധം ഗോസിപ്പ്‌ കോളങ്ങളില്‍ നിന്നും വിട്ടുപോകുന്നില്ല. കരീനയെ ഈ വര്‍ഷം തന്നെ വിവാഹം ചെയ്യാനാണ്‌ സെയ്‌ഫിന്റെ ആഗ്രഹമെന്നറിഞ്ഞതോടെ പുതിയ കഥകള്‍ക്ക്‌ കാതോര്‍ക്കുകയാണ്‌ ബോളിവുഡ്‌.

വിവാഹം 2008ല്‍ത്തന്നെ വേണമെന്ന്‌ സെയ്‌ഫ്‌ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരീയറിലെ ഏറ്റവും നല്ലകാലം അനുഭവിക്കുന്ന കരീന ഇതിന്‌ തയ്യാറല്ലെന്നാണ്‌ സൂചന. അപ്പോള്‍ ഈ നല്ലകാലം കഴിയുന്നതുവരെ സെയ്‌ഫ്‌ കരീനയ്‌ക്കുവേണ്ടി കാത്തിരിക്കുമോയെന്നാണ്‌ ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം.

അടുത്ത അഞ്ച്‌ വര്‍ഷത്തേയ്‌ക്ക്‌ വിവാഹത്തെക്കുറിച്ച്‌ ചിന്തിയ്‌ക്കുന്നുപോലുമില്ലെന്നാണ്‌ കരീന ഈയിടെ പറഞ്ഞത്‌. ഇരുവരും തമ്മില്‍ നല്ല പ്രായവ്യത്യാസവും ഉണ്ട്‌. അതുകൊണ്ടുതന്നെ കരീന തന്നെ തഴയുമോയെന്ന്‌ സെയ്‌ഫ്‌ ഭയപ്പെടുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. ഇതുതന്നെയാണ്‌ എത്രയും പെട്ടന്ന്‌ വിവാഹം നടത്തണമെന്ന്‌ സെയ്‌ഫ്‌ ആവശ്യപ്പെടാന്‍ കാരണവുമെന്നാണ്‌ സൂചന.

ഈയിടെ പഴയ കാമുകന്‍ ഷാഹിദ്‌ കപൂറുമായി കരീന സംസാരിച്ചതില്‍പ്പിന്നെ ഇക്കാര്യത്തില്‍ സെയ്‌ഫ്‌ വളരെ ആശങ്കപ്പെടുകയാണത്രേ. തന്റെ സ്‌നേഹം വെളിവാക്കാന്‍ സെയ്‌ഫ്‌ കരീനയുടെ പേര്‌ കയ്യില്‍ പച്ചകുത്തി. തന്നോടുള്ള സ്‌നേഹം തെളിയിക്കാന്‍ കരീന ആവശ്യപ്പെട്ടപ്പോള്‍ സെയ്‌ഫ്‌ കറിക്കത്തികൊണ്ട്‌ കൈമുറിച്ചു കാണിച്ചു. ഇതെന്തൊരു സ്‌നേഹമെന്ന്‌ അത്ഭുതപ്പെടുകയാണ്‌ എല്ലാവരും.

സെറ്റില്‍ നിന്നും ജോലി കഴിഞ്ഞാല്‍ കരീന സ്വന്തം ഫോണില്‍ ഒരു റിംഗ്‌ കൊടുക്കുന്നമാത്രയില്‍ സെയ്‌ഫ്‌ തന്റെ കാറുമായെത്തി കരീനയെ കൊണ്ടുപോകുന്നു. ഒരു വേളപോലും കാത്തുനിര്‍ത്തി താരം തന്റെ കാമുകിയെ വിഷമിപ്പിക്കുന്നില്ല.

അക്ഷരാര്‍ത്ഥത്തില്‍ സെയ്‌ഫ്‌ പുതിയ ബന്ധം ആസ്വദിക്കുകയാണത്രേ. കരീനയ്‌ക്ക്‌ വേണ്ടി സെയ്‌ഫ്‌ ഡ്രൈവര്‍ ജോലി ചെയ്യാന്‍ വരെ തയ്യാറാകുന്നുവെന്നാണ്‌ ബോളിവുഡിലെ അടക്കം പറച്ചില്‍. എന്തായാലൂം ഇത്രയൊക്കെ ചെയ്‌തിട്ടും ഷാഹിദിനോട്‌ ചെയ്‌തപോലെ സെയ്‌ഫിനോടും കരീന ചെയ്യുമോയെന്നാണ്‌ എല്ലാവരും ചോദിക്കുന്നത്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X