പെര്‍ഫക്ട് ലിപ് ലോകിന് വേണ്ടി 33 തവണ ചുംബിച്ചപ്പോള്‍, റൂഹി സിങ് പറയുന്നു
സമീര്‍ സിപ്പി സംവിധാനം ചെയ്യുന്ന ഇഷ്‌ക് ഫോര്‍ എവര്‍ എന്ന ചിത്രത്തിലാണ് മിസ് ഇന്ത്യ റൂഹി സിങ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നായകന്‍ ചതുര്‍വേദിയുമായിട്ടുള്ള ലിപ് ലോക് രംഗത്തെ കുറിച്ച് റൂഹി പറയുന്നു.
ചിത്രത്തിലെ ഒരു പെര്‍ഫക്ട് ലിപ് ലോക് രംഗം ഷൂട്ട് ചെയ്യുന്നതിന് വേണ്ടി 33 തവണ റീടേക്കുകള്‍ എടുത്തതായി നടി റൂഹി സിങ് പറയുന്നു. ആദ്യമൊക്കെ എല്ലാവരുടെയും മുമ്പില്‍ വച്ച് ഇത്തരമൊരു രംഗം വീണ്ടും വീണ്ടും ചെയ്യാന്‍ തനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും റൂഹി പറയുന്നു.

ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട രംഗമായതുക്കൊണ്ട് തന്നെ അത് താന്‍ ആഗ്രഹിക്കുന്ന പോലെ വേണം എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. അങ്ങനെ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമാണ് 33 ലിപ് ലോക് റീടേക്കുകള്‍ എടുത്തത്.
എന്നാല്‍ പല തവണ റീടേക്കുകള്‍ വന്നപ്പോള്‍ തന്റെ ടെന്‍ഷനും പോയി. അതുപോലെ ചിത്രത്തിലെ ഈ രംഗം അവതരിപ്പിക്കുന്നതിന് വേണ്ടി തനിക്ക് നായകന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും റൂഹി പറയുന്നു.


Click it and Unblock the Notifications