Don't Miss!
- News
അമ്മയുടെ മരണത്തിന് ലീവെടുത്തു; തിരിച്ചെത്തിയതിന് പിന്നാലെ ഗൂഗിള്‍ പിരിച്ചുവിട്ടു, വൈറല്‍ കുറിപ്പ്
- Automobiles
ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട
- Lifestyle
അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം
- Sports
നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
'അമ്മയാകുന്നതിൽ കുഴപ്പമില്ല, മുത്തശ്ശിയാക്കാനും അവർക്ക് പ്ലാനുണ്ടായിരുന്നു'; നടി പറയുന്നു
ഹിന്ദി സീരിയൽ രംഗത്ത് ശോഭിച്ച് നിൽക്കുന്ന നടിയാണ് പരുൾ ചൗഹാൻ. സപ്‌ന ബാബുൽ കാ ബിഡായിയിലെ രാഗിണി ശർമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് പരുൾ ചൗഹാൻ സീരിയൽ രംഗത്തേക്ക് ഉയർന്നത്. പിന്നീട് സുവർണ ഗോയങ്കയായി യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയുടെ ഭാഗമായി. ഈ സീരിയലിന്റെ ഭാഗമായ ശേഷം പരുളിന് കൂടുതൽ ആരാധകരെ ലഭിച്ചിരുന്നു. നടൻ മൊഹ്‌സിൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷമാണ് പരുൾ ചൗഹാൻ സീരിയലിൽ ചെയ്യുന്നത്.
കാർത്തിക്ക് എന്നാണ് മൊഹ്സിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിൽ നിന്നും പിന്മാറാനുള്ള യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പരുൾ ചൗഹാൻ. അമ്മ വേഷത്തിൽ നിന്നും മാറി മുത്തശ്ശി കഥാപാത്രം തരാൻ വേണ്ടി സീരിയൽ അണിയറപ്രവർത്തകർ ആലോചിക്കുന്നുവെന്ന് മനസിലായതിനാലാണ് പിന്മാറിയതെന്നാണ് പരുൾ പറയുന്നത്. ഈ സീരിയലിൽ നിന്നും പിന്മാറിയ ശേഷം അഭിനയത്തിൽ നിന്നും പരുൾ മൂന്ന് വർഷമായി വിട്ടുനിൽക്കുകയായിരുന്നു.

ധർമ്മ യോദ്ധ ഗരുഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഷോയിൽ കദ്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും സീരിയലിൽ സജീവമാകാൻ ഒരുങ്ങുകയാണ് പരുൾ ഇപ്പോൾ. അടുത്തിടെ ഈ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സീരിയൽ അഭിനയം നിർത്താനുണ്ടായ കാരണം പരുൾ തുറന്ന് പറഞ്ഞത്. 'നടൻ മൊഹ്‌സിൻ ഖാന്റെ അമ്മ വേഷത്തിൽ ഞാൻ അഭിനയിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ എന്ന സീരിയലിന്റെ അണിയറപ്രവർത്തകർ എന്റെ കഥാപാത്രത്തെ മുത്തശ്ശിയാക്കാൻ ശ്രമിച്ചു. അമ്മ എന്ന വേഷം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പക്ഷെ മുത്തശ്ശിയാക്കുന്നുവെന്ന് അറിഞ്ഞപ്പോൾ താൽപര്യമുണ്ടായിരുന്നില്ല. ആ വേഷത്തോട് അത്ര താൽപര്യം തോന്നിയില്ല.'

'മെഹ്സിൻ ഖാനും ഞാനും തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. അതിനാൽ അവന്റെ അമ്മയാകുന്നത് ഞാനാണെന്നറിഞ്ഞപ്പോൾ അവൻ ചോദിച്ചത് ഞാൻ എങ്ങനെ നിങ്ങളെ അമ്മേയെന്ന് വിളിക്കും എന്നായിരുന്നു. അമ്മ വേഷം ചെയ്യുമ്പോൾ തന്നെ അവന് ബുദ്ധിമുട്ടുണ്ടായിരുന്നു. സീരിയലിൽ പുതിയ ട്വിസ്റ്റെന്നോണം മൊഹ്സിന്റെ കഥാപാത്രത്തിന് കുഞ്ഞുണ്ടാകാൻ പോവുകയാണ്. അപ്പോൾ എന്റെ കഥാപാത്രം മുത്തശ്ശിയായും അഭിനയിക്കേണ്ടി വരും. മാത്രമല്ല ട്വിസ്റ്റ് സംഭവിക്കാൻ പോകുന്ന സമയത്താണ് എന്റെ യഥാർഥ ജീവിതത്തിൽ വിവാഹം നടന്നത്. അതിനാൽ ഞാൻ ആ വേഷം വേണ്ടെന്ന് വെച്ച് പിന്മാറി. ആ വേഷം ഉപേക്ഷിച്ചതിന്റെ പേരിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.'

'കരിയറിന്റെ തുടക്കത്തിൽ തന്നെ മുത്തശ്ശി വേഷം ചെയ്താൽ കരിയറിനെ ബാധിക്കുമെന്നും എനിക്ക് തോന്നിയിരുന്നു' പരുൾ ചൗഹാൻ പറയുന്നു. മോഡലിങിൽ നിന്നാണ് പരുൾ സീരിയലിലേക്ക് എത്തിയത്. 2009ൽ ജലക് ദിക്ലാ ജാ എന്ന റിയാലിറ്റി ഷോയിലും പരുൾ പങ്കെടുത്തിരുന്നു. കസൗട്ടി സിന്ദഗി കേ ആയിരുന്നു പരുളിന്റെ ആദ്യ സീരിയൽ. ഉത്തർപ്രദേശിലാണ് പരുൾ ജനിച്ചത്. 2018ൽ ആണ് പരുൾ വിവാഹിതയായത്. ചിരങ്ങ് താക്കർ ആണ് പരുളിനെ വിവാഹം ചെയ്തത്. യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ 2009ൽ ആണ് സംപ്രേഷണം ചെയ്ത് തുടങ്ങിയത്. മൂവായിരം എപ്പിസോഡുകൾ ഈ സീരിയലിന്റേതായി സംപ്രേഷണം ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇപ്പോഴും ഈ സീരിയൽ സ്ട്രീം ചെയ്യുന്നുണ്ട്.
-
'അമ്മയെ കണ്ടിട്ടാണ് അങ്ങനൊരു ആഗ്രഹം വന്നത്, അവസാനം മനസിലായി ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്'; മാളവിക ജയറാം!
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്