രഹസ്യമായി നിക്കാഹ് നടത്തി; ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ​ഗൗരി ഖാൻ; പ്രിയങ്കയെ അടിമുടി മാറ്റിയ സംഭവം

ബോളിവുഡ് താരമെന്നതിനപ്പുറം പ്രിയങ്ക ചോപ്ര ഇന്ന് ലോകമൊട്ടുക്കും അറിയപ്പെടുന്ന താരമാണ്. പ്രിയങ്ക നേടിയെടുത്ത നേട്ടങ്ങൾ ഇന്ത്യയിൽ മറ്റൊരു താരത്തിന് സാധ്യമായോ എന്ന് ചോദിച്ചാൽ സംശയമാണ്. കരിയറിൽ പുതുവഴികൾ തേടിയ പ്രിയങ്കയുടെ പാത പിന്തുടരുകയെന്നത് എളുപ്പമല്ല. ഈ നേട്ടങ്ങൾക്ക് നടി ഒരുപാട് ത്യാ​ഗവും ചെയ്തിട്ടുണ്ട്. ഹിന്ദി സിനിമാ രം​ഗത്ത് മുൻനിര നായികയായിരിക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് പോകുന്നത്. പ്രിയങ്കയുടെ ചുവട് മാറ്റം ബോളിവുഡിലെ മറ്റ് നടിമാർക്ക് ഉപകരിച്ചു.

പത്ത് വർഷത്തോളമായി ഹോളിവുഡ് കരിയറിനാണ് പ്രിയങ്ക പ്രഥമ പരി​ഗണന നൽകുന്നത്. ഇക്കാലയളവിനിടെ ഹിന്ദിയിൽ ചെയ്തത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ്. എന്തുകൊണ്ടാണ് പ്രിയങ്ക ബോളിവുഡ് വിട്ടതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ട്. ആദ്യമൊക്കെ പ്രിയങ്കയും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.

പുതുമകൾ തേടുന്നതാണ് ഇഷ്ടമെന്നൊക്കെയാണ് കുറച്ച് വർഷം മുമ്പ് വരെ താരം നൽകിയ വിശദീകരണം. എന്നാൽ അടുത്തിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് നടി തുറന്ന് പറഞ്ഞു. ബോളിവുഡിൽ തനിക്കെതിരെ കരുനീക്കങ്ങൾ നടന്നെന്ന് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി.

Priyanka Chopra

അതേസമയം ഇതിന്റെ മൂലകാരണം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. കിം​ഗ് ഖാൻ ഷാരൂഖ് ഖാനുമായുള്ള പ്രണയ ബന്ധമാണ് പ്രശ്നങ്ങളുടെയെല്ലാം പ്രധാന കാരണമെന്ന വാ​ദമുണ്ട്. ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഷാരൂഖ്-പ്രിയങ്ക ​ഗോസിപ്പുകൾ. ഡോൺ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ഇരുവരും അടുത്തെന്നാണ് അന്നുണ്ടായ സംസാരം.

ഷാരൂഖുമായി പ്രിയങ്ക രഹസ്യമായി വിവാഹചടങ്ങുകൾ നടത്തിയെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. ടൊറന്റോയിൽ വെച്ച് ഇരുവരുടെയും നിക്കാഹ് നടന്നെന്നായിരുന്നു വാർത്തകൾ. 2013 ലാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാനെ അലോസരപ്പെടുത്തിയ ​ഗോസിപ്പായിരുന്നു ഇത്. ഷാരൂഖ്-പ്രിയങ്ക ബന്ധം ​ഗൗരി ഖാൻ അറിഞ്ഞതായും ബി ടൗൺ മാധ്യമങ്ങളിൽ വാർത്ത വന്നു. വിവാഹമോചനം നേടാൻ ഒരുങ്ങിയ ​ഗൗരിയെ ഷാരൂഖ് തടഞ്ഞു.

പ്രിയങ്കയുമായുള്ള സൗഹൃദം അവസാനിപ്പിക്കുമെന്നും നടിക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് ​ഗൗരിക്ക് ഷാരൂഖ് വാക്ക് കൊടുക്കുകയും ചെയ്തു. പിന്നീടൊരിക്കലും ഷാരൂഖും പ്രിയങ്കയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല എന്ന വസ്തുത ​ഗോസിപ്പ് സത്യമാണെന്ന വാദത്തിന് ശക്തി പകർന്നു. ‌​ഗൗരി ഖാന്റെ അടുത്ത സുഹൃത്താണ് ഫിലിം മേക്കർ കരൺ ജോഹർ. ​പ്രിയങ്കയെ അക്കാലത്ത് കരണും സംഘവും സിനിമാ ലോകത്ത് ഒറ്റപ്പെടുത്തുകയും ചെയ്തെന്ന് സംസാരമുണ്ട്.

ഇതിന് പുറമെ മറ്റ് പ്രശ്നങ്ങളാലും പ്രിയങ്ക ഒരു കാലത്ത് ബോളിവുഡ് മാധ്യമങ്ങളിൽ നിറഞ്ഞു. നടി കരീന കപൂറുമായുണ്ടായ അസ്വാരസ്യങ്ങളാണ് ഇതിലൊന്ന്. പ്രിയങ്കയും കരീനയും തമ്മിൽ കടുത്ത മത്സരം അക്കാലത്ത് ബോളിവുഡിലുണ്ടായിരുന്നു. കരീനയുടെ പരോക്ഷമായ പരിഹാസങ്ങൾക്ക് തക്കതായ മറുപടി നൽകാൻ പ്രിയങ്ക മടിച്ചില്ല. വർഷങ്ങൾക്കിപ്പുറം ഇവർ തമ്മിൽ രമ്യതയിലെത്തി.

Priyanka Chopra

സൂപ്പർസ്റ്റാർ സൽമാൻ ഖാനുമായും പ്രിയങ്കയ്ക്ക് അസ്വാരസ്യങ്ങളുണ്ടായി. 2019 ൽ പുറത്തിറങ്ങിയ ഭാരത് എന്ന സൽമാൻ ചിത്രത്തിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് പ്രിയങ്കയെയായിരുന്നു. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ വിവാഹക്കാര്യം പറഞ്ഞ് നടി പിൻ‌മാറി. പ്രിയങ്കയുടെ പിൻമാറ്റം സൽമാനെ ചൊടിപ്പിച്ചു. ഒടുവിൽ കത്രീന കൈഫാണ് ഭാരതിൽ നായികയായത്. സിനിമ പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

വിവാദ വ്യവസായി നീരവ് മോഡിയുടെ ജ്വല്ലറി സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ പ്രിയങ്കയായിരുന്നു. നീരവ് മോഡി തനിക്ക് പ്രതിഫലം നൽകുന്നില്ലെന്ന് ആരോപിച്ച് പ്രിയങ്ക പരാതി നൽകുന്ന സാഹചര്യമുണ്ടായി. ഇതും വാർത്താ പ്രാധാന്യം നേടി.

2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്കയും തമ്മിലുള്ള കൂടിക്കാഴ്ചയും വിവാദത്തിലായിരുന്നു. പ്രിയങ്ക ധരിച്ച ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു വിമർശനത്തിന് കാരണം. ആക്ഷേപം വന്നതോടെ നടിയുടെ അമ്മ മധു ചോപ്ര വിശദീകരണം നൽകി. തീർത്തും അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നെന്നാണ് മധു ചോപ്ര നൽകിയ മറുപടി.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X