India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  55 കോടിയുടെ പുതിയ അപാര്‍ട്ട്‌മെന്റ്, ആഢംബര കാറുകള്‍; നടി കരീന കപൂറിന്റെ ആസ്തി ഇത്രയുമാണ്

  |

  റെഫ്യൂജി എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് കരീന കപൂര്‍. അവിടുന്നിങ്ങോട്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്നു. വിവാഹം കഴിഞ്ഞ് രണ്ട് മക്കളായിട്ടും സൂപ്പര്‍ താരപദവിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. അതേ സമയം സിനിമാ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന നടി കൂടിയാണ് കരീന.

  അടുത്തിടെ പുരാണ നാടകത്തില്‍ സീത ദേവിയായി അഭിനയിക്കാന്‍ കരീന പന്ത്രണ്ട് കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. കരീനയുടെ ജീവിതവും പ്രവൃത്തികളും ഇന്ത്യയിലെ പല സ്ത്രീകള്‍ക്കും മാതൃകയാക്കാവുന്നതാണ്. അതേ സമയം കരീനയുടെ ആസ്തികളെ സംബന്ധിച്ചുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

  -kareena

  കരീനയ്ക്ക് മാസം ഒന്നര കോടിയോളം പ്രതിഫലം ഉണ്ടെന്നാണ് സൂം എന്റര്‍ടെയിന്‍മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ വര്‍ഷം പന്ത്രണ്ട് കോടിയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉണ്ടാവും. സിനിമകള്‍, ബ്രാന്‍ഡ് പരസ്യങ്ങള്‍, ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പല മേഖലയില്‍ നിന്നുമാണ് നടി സമ്പാദിക്കുന്നത്. ഏകദേശം 440 കോടിയോളം ആസ്ദി കരീനയ്ക്ക് ഇപ്പോഴുണ്ടെന്നാണ് വിവരം.

  Also Read: സഹോദരിയുടെ കാമുകനെ കുറിച്ചുള്ള ചോദ്യം; ഹൃത്വിക് റോഷനുമായി നല്ല ബന്ധമാണെന്ന് സുസന്നെയുടെ സഹോദരന്‍

  ബാന്ദ്രയിലെ പുതിയ അപാര്‍ട്‌മെന്റിലാണ് ഭര്‍ത്താവ് സെയിഫ് അലി ഖാന്റെയും മക്കളുടെയും കൂടെ കരീന ജീവിക്കുന്നത്. മുന്‍പ് കരീന താമസിച്ചിരുന്ന ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് എന്ന വീടിന് സമീപമാണ് നാല് ബിഎച്‌കെ ഉള്ള പുതിയ വസതി. കരീന കപൂര്‍ ഖാന്റെ മുംബൈയിലെ വീടിന് ഏകദേശം 55 കോടി രൂപയാണ് വില. ജിസ്റ്റാര്‍ഡ് എന്ന വീടിന് 33 കോടി രൂപയാണ് വില.

  -kareena

  Also Read: ഓരോ അടി കിട്ടിയപ്പോഴും ഞാനത് പറഞ്ഞ് കൊണ്ടേയിരുന്നു; അഭിനയിക്കാന്‍ പോയതിന് കിട്ടിയ അടിയെ കുറിച്ച് നടി സീനത്ത്

  ഇത് കൂടാതെ കരീനയുടെ ഗാരേജില്‍ വില കൂടിയ നിരവധി കാറുകളും ഉണ്ട്. 1.40 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, 2.32 കോടിയുടെ ലെക്‌സസ് എല്‍എക്‌സ് 470, ഔഡി ക്യൂ 7, തുടങ്ങി ആഡംബര കാറുകളുടെ നിരവധി കളക്ഷന്‍ നടിയ്ക്കുണ്ട്. ഒപ്പം ഭര്‍ത്താവ് സെയിഫ് അലി ഖാന്റെ പ്രതിഫലം കൂടി നോക്കുകയാണെങ്കില്‍ രാജ്യത്ത് ഉയര്‍ന്ന ശമ്പളം വാങ്ങുന്ന താരകുടുംബമായി കരീനയുടേത് മാറും.

  Also Read: സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം ഈ നടിയാണ്; പ്രമുഖ നടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി നടൻ പറഞ്ഞത്

  ഒന്നാം സ്ഥാനം കിട്ടാത്തതിൽ സങ്കടം ഉണ്ടോ? ബ്ലെസ്ലിയുടെ ഉമ്മ പറയുന്നു

  2012 ലാണ് ഒക്ടോബറിലാണ് സെയിഫ് അലി ഖാനും കരീനയും തമ്മില്‍ വിവാഹിതരാവുന്നത്. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദം പ്രണയമാവുകയും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 2016 ല്‍ താരങ്ങള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു. ശേഷം 2021 ലും കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ഇപ്പോള്‍ മക്കളുടെ കൂടെ സന്തുഷ്ടരായി കഴിയുകയാണ്.

  English summary
  55 Crore Worth Apartment And Expensive Cars; This Is The Net Worth Of Actress Kareena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X