മികച്ച നടി ആലിയ ഭട്ട്, നടൻ രൺവീർ സിങ്! ഫിലിംഫെയറിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഗല്ലി ബോയ്

2019 ൽ നിരവധി മികച്ച ചിത്രങ്ങളായിരുന്നു തിയേറ്ററുകളിൽ എത്തിയത്. സിനിമ പോലെ തന്നെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പോയ വർഷത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രങ്ങളായിരുന്നു രൺവീർ സിങ്- ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ഗല്ലി ബോയ്, ഷാഹിദ് കപൂർ ചിത്രമായ കബീർ സിങും. സിനിമ പോലെ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരസ്കാരനിശയാണ് ഫിലിം ഫെയർ അവാർഡ്. ഗല്ലി ബോയി, കബീർ സിങ്ങിലെ ഗാനങ്ങളാണ് ഈ വർഷത്തെ ഏറ്റവും മികച്ച മ്യൂസിക്കൽ ആൽബത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്

gully boy

കബീർ സിങ്ങിലെ എല്ലാ ഗാനങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സോയ അക്തർ സംവിധാനം ചെയ്ത ഗല്ലി ബോയിയിലെ അപ്ന ടൈം ആയേഗാ എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കൂടാതെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും ഗല്ലിബോയ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഫിലിം ഫെയർ പുരസ്കാരവും ഗല്ലി ബോയ്ക്ക് തന്നെയാണ്.

ഇവ കൂടാതെ മികച്ച ഛായാഗ്രാഹകൻ, മികച്ച പ്രൊഡക്ഷൻ ഡിസൈനർ എന്നീ പുരസ്കാരങ്ങളും ഗല്ലി ബോയ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ മികച്ച ഗായകനുള്ള ഫിലിം ഫെയർ പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത് അർജിത് സിങ്ങാണ്. കലങ്കിലെ ഗാനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

ഫിലിം ഫെയർ പുരസ്കാരങ്ങൾ

മികച്ച പുതുമുഖ നടി: അനന്യ പാണ്ഡെ- സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2

മികച്ച പുതുമുഖ നടൻ- അഭിമന്യൂ- മര്‍ദ് കൊ ദര്‍ദ് നഹി ഹോത്താ

മികച്ച സഹനടൻ- സിദ്ധാന്ത് ചതുർവേദി- ഗല്ലി ബോയ്

മികച്ച സഹനടി- അമൃത സുഭാഷ് -ഗല്ലി ബോയ്

മികച്ച പുതുമുഖ സംവിധായകൻ- ആദിത്യ ധാർ- ഉറി: ദി സർജിക്കൽ സ്ട്രൈക്ക്

മികച്ച ചിത്രം - ഗല്ലി ബോയ് - സോയ അക്തർ

മികച്ച നടി- ആലിയ ഭട്ട്- ഗല്ലി ബോയ്

മികച്ച നടൻ- രൺവീർ സിങ്- ഗല്ലി ബോയ്

മികച്ച തിരക്കഥകൃത്ത്-വിജയ് മൗര്യ-ഗല്ലി ബോയ്

മികച്ച സംവിധായക-സോയ അക്തർ- ഗല്ലി ബോയ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X