For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കൽ കൂടി കപ്പ് കൈവിടുന്നത് കാണാനാണോ നിങ്ങൾ ക്ഷണിക്കുന്നത്? ഞാൻ വരില്ല!, ലോയ്ഡ് പറഞ്ഞത്...

  |

  ബോളിവുഡ് മാത്രമല്ല ഇന്ത്യൻ ജനത ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 83. ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിലിന്റെ ജീവിതം 1983 ൽ ഇന്ത്യ നേടിയ ലോകകപ്പിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വൻ താര നിര അണിനിരക്കുന്ന ചിത്രത്തിൽ കപിൽ ആയി എത്തുന്ന ബോളിവുഡ് താരം രൺവീർ സിങ്ങാണ്. ദീപികയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സിനിമ ലോകത്തിന് മാത്രമല്ല സ്പോർട്സ് ആരാധകരും ഉറ്റു നോക്കുന്ന ചിത്രമാണിത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നീട്ടിവെച്ചിരിക്കുകായാണ്. ഇപ്പോൾ ചിത്രത്തിെലെ ചില രസകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കബീർ ഖാൻ..

   Clive Lloyd|

  വിജയ് യുടെ മകൻ വെള്ളിത്തിരയിലേക്ക്? കന്നി ചിത്രം വിജയ് സേതുപതിക്കൊപ്പം! ട്വിസ്റ്റ് മറ്റൊന്ന്

  83 യുടെ ഷൂട്ടിങ്ങ് ലണ്ടനിൽ ചിത്രീകരിക്കുമ്പോഴുണ്ടായ ഒരു രസകരമായ സംഭവമാണ് സംവിധായകൻ വെളിപ്പെടുത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ അന്നത്തെ വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയാഡ് അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ വിജയത്തിനു ശേഷം കപിൽ ദേവ് ലോർഡ്സിലെ ബാൽക്കണിയിൽ നിന്നും കപ്പുയർത്തുന്ന രം​ഗമായിരുന്നു അപ്പോൾ ചിത്രീകരിച്ചുകൊണ്ടിരുന്നത്. അദ്ദേഹം അവിടെയുണ്ടെന്ന് അറിഞ്ഞതോടെ ഷൂട്ടിങ്ങ് കാണാൻ ഞങ്ങൾ ക്ഷണിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം വരൻ തായ്യാറായിരുന്നില്ല.

  കൂടാതെ അദ്ദേഹം തമാശ രൂപത്തിൽ ഇങ്ങനെ പറയുകയുണ്ടായി. രണ്ടാമതൊരിക്കൽ കൂടി കൈയ്യകലത്തിലെത്തിയ കിരീടം ഞങ്ങളിൽ പറിച്ചുമാറ്റപ്പെടുന്നത് കാണാൻ ഞാൻ വരണമെന്നാണോ നിങ്ങൾ പറയുന്നത്- സംവിധായകൻ പറഞ്ഞു. ചിത്രത്തിലെ അഭിനേതാവായ ബോമൻ ഇറാനിയും കബീർ ഖാനും തമ്മിലുള്ള ലൈവ് ചാറ്റ് ഷോയ്ക്ക് ഇടയ്ക്കായിരുന്നു ഈ രസകരമായ സംഭവ വെളിപ്പെടുത്തിയത്. തുടർച്ചയായി രണ്ടു ലോകകപ്പുകളിൽ ലോയ്ഡിന്റെ നേതൃത്വത്തിൽ വിൻഡീസ് കിരീടം ചൂടിയിരുന്നു. മൂന്നാം വിജയം ലക്ഷ്യം വെച്ചിറങ്ങിയ വിൻഡീസിനെയാണ് അന്ന് ലോർഡ്സിൽ വെച്ച് കപിലിന്റെ ചെകുത്താൻമാർ മുട്ടുകുത്തിച്ച് കിരീടം ചൂടിയത്.

  ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കൊറോണയുടെ പശ്ചാത്തലത്തിൽ റീലീസ് മാറ്റി വയ്ക്കുകയായിരുന്നു. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച പ്രേക്ഷക സ്വീകര്യതയായിരുന്നു ലഭിച്ചിരുന്നത്. കപിൽ സ്റ്റൈലിൽ നടരാജ് ഷോട്ട് കളിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ ചർച്ച വിഷയമായിരുന്നു. കപിലിന്റെ ഭാര്യ റോമിയായിട്ടാണ് ദീപിക ചിത്രത്തിൽ എത്തുന്നത്. തെന്നിന്ത്യൻ താരം ജീവയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശ്രീകാന്തിനെയാണ് താരം അവതരിപ്പിക്കുന്നത്.

  Read more about: ranveer singh
  English summary
  83 Director Kabir khan Share Humorous incident About Clive Lloyd|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X