For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  By Lakshmi
  |

  ബോളിവുഡില്‍ നായികമാരുടെ വസന്തമാകലമായിരുന്നു തൊണ്ണൂറുകള്‍, രൂപസൗകുമാര്യം പോലെതന്നെ അഭിനയത്തിലും മികവു പുലര്‍ത്തിയിരുന്ന ഒട്ടേറെ അഭിനേത്രികള്‍ തൊണ്ണൂറുകള്‍ അടക്കിവാണിരുന്നു.

  കഥാപാത്രങ്ങള്‍ക്കായി എന്ത് സാഹസങ്ങള്‍ സഹിയ്ക്കാനും ഇവരില്‍ പലരും തയ്യാറുമായിരുന്നു. പലര്‍ക്കും കഴിവുതെളിയിക്കാനായി നല്ല അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തിരുന്നു.

  ഇതാ തൊണ്ണൂറുകളില്‍ ബോളിവുഡ് വാണ ചില സൂപ്പര്‍നായികനടിമാര്‍..

  മാധുരി ദീക്ഷിത്

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  ബോളിവുഡിന്റെ പ്രേമഭാജനമായിരുന്നു മാധുരി, അഭിനയശേഷിയ്‌ക്കൊപ്പം നൃത്തപാടവവും സൗന്ദര്യവും ഒരുപോലെ സമ്മേളിച്ച അപൂര്‍വ്വ താരങ്ങളില്‍ ഒരാളാണ് മാധുരി. ഇപ്പോളും രാജ്യത്ത് മാധുരിയുടെ ആരാധകര്‍ക്ക് കുറവൊന്നുമില്ല. ഇപ്പോള്‍ മാധുരിയും തിരിച്ചുവരവിന്റെ പാതയിലാണ്.

  ശ്രീദേവി

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി വെന്നിക്കൊടി പാറിച്ച താരമാണ് ശ്രീദേവി. ഏറെക്കാലം ബോളിവുഡിലെ താരറാണിപ്പട്ടം ശ്രീദേവിയുടെ സ്വന്തമായിരുന്നു. പല നടന്മാര്‍ക്കുമൊപ്പം ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ശ്രീദേവിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ താരം ഇപ്പോള്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

  കരീഷ്മ കപൂര്‍

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  കപൂര്‍ കുടുംബത്തിലെ ഈ സന്തതിയുടെ ഹിറ്റ് ചാര്‍ട്ടില്‍ ഒട്ടേറെ ചിത്രങ്ങളുണ്ട്. ദില്‍ തോ പാഗല്‍ ഹേ, ഹീറോ നമ്പര്‍ വണ്‍ തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. രൂപഭംഗിയ്‌ക്കൊപ്പം അഭിനയത്തികവിലും കരീഷ്മ മുന്നിലായിരുന്നു. ഇപ്പോള്‍ കരീഷ്മ ബോളിവുഡില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

  കാജോള്‍

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയതാരമാണ് കാജോള്‍. മികച്ച അഭിനയശേഷിതന്നെയാണ് കാജോളിന്റെ കൈമുതല്‍. എത്രയോ ഹിറ്റുകളുണ്ട് ഈ നായികനടിയുടെ ലിസ്റ്റില്‍. അമീറിനും, സല്‍മാന്‍ ഖാനും, ഷാരൂഖ് ഖാനുമെല്ലാം ഒപ്പം മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയാണ് കാജോളിനുള്ളത്. പല താരങ്ങളും തൊണ്ണൂറുകള്‍ കഴിഞ്ഞപ്പോള്‍ അഭിനയരംഗത്തുനിന്നും പുറത്തായി. എന്നാല്‍ കാജോള്‍ ഇടക്കിടെ ചില നല്ല ചിത്രങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നു.

  ജൂഹി ചാവ്‌ല

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  ഖയാമത് സെ ഖയാമത് തക്, ഹം ഹേ രഹി പ്യാര്‍ ഹെ തുടങ്ങിയ ചിത്രങ്ങളാണ് ജൂഹിയുടെ ഹിറ്റുകളില്‍ ചിലത്. നര്‍മ്മരസം കലര്‍ത്തിയുള്ള ജൂഹിയുടെ പ്രകടനം പ്രേക്ഷകര്‍ക്ക് പിയങ്കരമായിരുന്നു. ഷാരൂഖ് ഖാനെപ്പോലുള്ള നടന്മാരുടെ സ്ഥിരം ജോഡിയായിരുന്നു അന്നത്തെ കാലത്ത ജൂഹി.

  തബു

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  ഒട്ടേറെ ചിത്രങ്ങളിലെ പ്രകടനങ്ങളുടെ പേരില്‍ പ്രശംസകള്‍ നേടിയ താരമാണ് തബു. ഇമേജും പ്രായവും നോക്കാതെ റോളുകള്‍ സ്വീകരിക്കുന്ന നടിയെന്ന പേരും തബുവിന് സ്വന്തമാണ്. മാച്ചിസ്, വിജയപഥ് തുടങ്ങിയ ചിത്രങ്ങളില്‍ തബുവിന്റെ മികച്ച പ്രകടനങ്ങള്‍ കാണാം.

  മനീഷ കൊയ്രാള

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  തൊണ്ണൂറുകളില്‍ ഏറെ തിളങ്ങിയ ഒരു നടിയാണ് മനീഷ കൊയ്‌രാള, ഒട്ടേറെ ഹിറ്റുകളുണ്ട് മനീഷയുടെ കരിയറില്‍. ദില്‍ സേ, ഖാമോശി, ബോംബെ തുടങ്ങിയവയെല്ലാം ഇവയില്‍ ചിലത് മാത്രം.

  ഊര്‍മ്മിള മടോദ്കര്‍

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  അമീര്‍ ഖാന്റെയും ഊര്‍മ്മിളയുടെയും ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത ചിത്രമാണ് രംഗീല. കുട്ടിത്തം നിറഞ്ഞ പ്രകടനം മനോഹരമായിരുന്നു. അന്നത്തെ കാലത്തെ സെക്‌സി താരമെന്ന പേര് സ്വന്തമാക്കാനും ഊര്‍മ്മിളയ്ക്ക് കഴിഞ്ഞിരുന്നു.

  രവീണ ടാണ്ഡന്‍

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  ടിപ് ടിപ് ബര്‍സാ പാനിയെന്ന ഗാനരംഗത്ത് മഞ്ഞ സാരിയുടത്ത് നനഞ്ഞുകുതിര്‍ന്നാടുന്ന രവീണ ഒരുകാലത്ത് യുവാക്കളുടെ സിരകളില്‍ തീനിറച്ച താരമായിരുന്നു. മൊഹ്‌റയാണ് രവീണയുടെ ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റായത്. അക്ഷയ് കുമാറിന് ഏറ്റവും ചേരുന്ന നായികയായി കരുതിയിരുന്ന താരമാണ് രവീണ. ഇപ്പോള്‍ ചാനല്‍ പരിപാടികളില്‍ രവീണ സജീവ സാന്നിധ്യമാണ്.

  സോണാലി ബാന്ദ്രേ

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  രൂപഭംഗികൊണ്ടും ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ടും ബോളിവുഡില്‍ നിലനിന്ന താരമായിരുന്നു സോണാലി. സോണാലി നായികയായ സര്‍ഫറോഷ് എന്ന അമീര്‍ ഖാന്‍ ചിത്രം വലിയ വിജമായിരുന്നു. ഏറെ പരസ്യചിത്രങ്ങളിലും സോണാലി അഭിനയിച്ചിട്ടുണ്ട്.

  ശില്‍പ ഷെട്ടി

  തൊണ്ണൂറുകളുടെ പ്രേമഭാജനങ്ങള്‍

  അഭിനയത്തിന്റെ കാര്യത്തില്‍ ശില്‍പ ഒരു മികച്ച താരമാണോയെന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയേണ്ടിവരും. പക്ഷേ സൗന്ദര്യവും നൃത്തപാടവവും കൊണ്ട് ശില്‍പയ്ക്ക് താരമായിത്തിളങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. ബാസിഗര്‍ എന്ന ചിത്രത്തിലൂടെയാണ് ശില്‍പ അരങ്ങേറ്റം നടത്തിയത്. ബിഗ് ബ്രദര്‍ എന്ന റിയാലിറ്റിഷോയില്‍ പങ്കെടുത്തതോടെയാണ് ശില്‍പ ഷെട്ടി ലോകപ്രശസ്തയായത്. യോഗയാണ് ശില്‍പയുടെ സ്റ്റൈല്‍ മന്ത്ര.

  English summary
  The nineties cinema will always be defined by the emergence of the superstar heroines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X