ചിത്രീകരണത്തിനിടെ ചുംബന രംഗം വേണമെന്ന് പറയുന്നത്! ഈ കഴുകന്മാരില്‍ നിന്നും സ്വയം രക്ഷ നേടണമെന്ന് സമീറ
സിനിമ സൗന്ദര്യത്തിന്റെ മാത്രം ലോകമാണെന്ന് പലരും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിവുള്ളവരെ അവഗണിച്ച് മുന്‍നിര താരങ്ങള്‍ക്കും അവരുടെ കുടുംബത്തിനും മാത്രം അവസരം നല്‍കുന്ന പക്ഷപാതത്തിനെതിരെ തുറന്ന യുദ്ധമാണ് നടക്കുന്നത്. അതുപോലെ കാസ്റ്റിങ് കൗച്ചും സാധാരണക്കാരായ താരങ്ങള്‍ക്ക് പലപ്പോഴും നേരിടേണ്ടി വരാറുണ്ട്. എല്ലാവര്‍ക്കും ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും അപൂര്‍വ്വം ആളുകള്‍ മാത്രമേ ഇതെ കുറിച്ച് തുറന്ന് പറയാറുള്ളു.
അടുത്ത കാലത്തായി നടി സമീറ റെഡ്ഡി തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ പ്രമുഖ വിനോദ വെബ്‌സൈറ്റായ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡില്‍ നിന്നടക്കം നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയുകയാണ് സമീറ റെഡ്ഡി. നടിയുടെ വാക്കുകള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലാവുകയും ചെയ്തു.

'ഞാനൊരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ആ ചിത്രത്തില്‍ ഒരു ചുംബനരംഗം കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറയുന്നത്. ഞാന്‍ ആ സിനിമയുടെ കഥ കേട്ട് കഴിഞ്ഞ് ചേര്‍ത്തതായിരുന്നു. അതുകൊണ്ട് തന്നെ ആ രംഗത്തില്‍ അഭിനയിക്കാന്‍ എനിക്ക് താല്‍പര്യവുമില്ലായിരുന്നു. മുസാഫറില്‍ നിങ്ങള്‍ അത്തരത്തില്‍ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്.
അതിനര്‍ഥം ഞാനത് ഇനി ചെയ്ത് കൊണ്ടേയിരിക്കും എന്നല്ല എന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു. സൂക്ഷിച്ച് സംസാരിക്കണമെന്നും അല്ലെങ്കില്‍ തന്നെ എപ്പോള്‍ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ട് വരുമെന്നായിരുന്നു അവരുടെ പ്രതികരണം. മറ്റൊരു അനുഭവം ബോളിവുഡില്‍ അഭിനയിക്കുമ്പോഴാണ്. ഞാന്‍ വളരെ ബോര്‍ ആണെന്നും സിനിമയിലേക്ക് വിളിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും ഒപ്പം അഭിനയിച്ച ഒരു നായക നടന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.

നിങ്ങളൊട്ടും തമാശയല്ലെന്നും ഇനി എന്നോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടാകുമോ എന്ന് പോലും അറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആ ചിത്രത്തിന് ശേഷം ഞാന്‍ അയാള്‍ക്കൊപ്പം അഭിനയിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍ വര്‍ഷങ്ങളായി ഈ മേഖലയിലെ ഒരു അവസ്ഥയാണിത്. ഇത്തരം കഴുകന്മാരില്‍ നിന്നും സ്വയം രക്ഷ നേടാന്‍ എന്തെങ്കിലും ഉപാധി വേണമെന്നും നടി പറയുന്നു.
പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകള്‍ക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണം. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ അതിന് ശേഷമുള്ള പാര്‍ട്ടികള്‍ക്കോ പുറത്ത് പോവുകയോ ഒന്നും താന്‍ ചെയ്യാറില്ല. വട്ടില്‍ തിരിച്ചെത്തി ടിവി കാണുകയാണ് എന്റെ പതിവ്. ശരിക്കും ഞാനൊരിക്കലും സാമൂഹ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല. സിനിമയിലൂടെ വളരെയധികം സഹായങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അത് നല്ലതാണ്. എല്ലാം ബിസിനസിന്റെ സ്വഭാവങ്ങളാണെന്നും' സമീറ പറയുന്നു.


Click it and Unblock the Notifications











